വണ്ടിപ്പെരിയാറിൽ പിക് അപ് വാൻ വീട്ടിലേക്ക് ഇടിച്ചു കയറി അപകടം. വീട്ടുകാർ രക്ഷപെട്ടത് തലനാരിഴക്ക്

Oct 26, 2023 - 17:24
 0
വണ്ടിപ്പെരിയാറിൽ   പിക് അപ് വാൻ വീട്ടിലേക്ക് ഇടിച്ചു കയറി അപകടം. വീട്ടുകാർ രക്ഷപെട്ടത് തലനാരിഴക്ക്
This is the title of the web page

വണ്ടിപ്പെരിയാർ മുങ്കലാർ കുരിശു പള്ളിക്ക് സമീപമാണ് നിയന്ത്രണം വിട്ട പിക് അപ് വാൻ വീട്ടിലേക്ക് ഇടിച്ചു കയറി അപകടമുണ്ടായത്.  മൂങ്കലാർ കുരിശു പള്ളിക്ക് സമീപം  സ്റ്റീഫൻ എന്നയാളുടെ വീട്ടിലേക്ക് മീൻ വിൽപ്പന നടത്തുന്ന പിക് അപ് വാൻ നിയന്ത്രണം വിട്ട് ഇടിച്ചു കയറുകയായിയിരുന്നു. വാഹനം വീടിന്റെ മതിൽ തകർത്ത് വീടിന്റെ സിറ്റൗട്ടിന് സമീപത്തെ ഭിത്തിയിൽ ഇടിച്ച് നിന്നു. ഈ സമയം സിറ്റൗട്ടിൽ ഉണ്ടായിരുന്ന സ്റ്റീഫന്റെ വല്യമ്മയും മകനും തലനാരിഴയ്ക്കാണ് രക്ഷപെട്ടത്. അപകടസമയം ഓടിക്കൂടിയ നാട്ടുകാർ, വാൻ ഡ്രൈവർ മദ്യപിച്ചിരുന്നതായി അറിഞ്ഞതോടെ വണ്ടിപ്പെരിയാർ പോലീസിൽ വിവരമറിയിച്ചു.
കുറച്ച് നാളുകൾക്ക് മുൻപ് സമാനമായ രീതിയിൽ ഇയാൾ തൻ്റെ വീട്ടു മുറ്റത്ത് നിർത്തിയിട്ടിരുന്ന കാറിൽ പിക് അപ് വാൻ ഇടിപ്പിച്ചിരുന്നതായി വീട്ടുടമസ്ഥനായ സ്റ്റീഫൻ പറഞ്ഞു. വണ്ടിപ്പെരിയാർ പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow