ഇടുക്കി ഇടമലക്കുടിയിലെ അഭിരാമിക്ക് ഇനി കേൾക്കാം. നന്ദി പറയാനെത്തിയ അഭിരാമിയെ ചേർത്തുപിടിച്ച് മന്ത്രി രാധാകൃഷ്ണൻ

Oct 26, 2023 - 09:48
 0
ഇടുക്കി ഇടമലക്കുടിയിലെ അഭിരാമിക്ക് ഇനി കേൾക്കാം. നന്ദി പറയാനെത്തിയ അഭിരാമിയെ ചേർത്തുപിടിച്ച് മന്ത്രി രാധാകൃഷ്ണൻ
This is the title of the web page

ശബ്ദങ്ങളുടെ ലോകത്തേക്ക് തന്നെ കൂട്ടിക്കൊണ്ടു പോകാൻ തണലായ മന്ത്രി കെ.രാധാകൃഷ്ണനു നന്ദിപറയാൻ ഇടുക്കിയിൽ നിന്ന് പത്തുവയസ്സുകാരി അഭിരാമി എത്തി.ഇടമലക്കുടി സ്വദേശിയായ അഭിരാമിക്കു ജന്മനാ കേൾവിശക്തിയില്ലായിരുന്നു. ചികിത്സക്ക് പണം തടസ്സവും.മേയ് 29 ന് ഇടമലക്കുടിയിലേക്കുള്ള റോഡിന്റെ നിർമാണ ഉദ്ഘാടനത്തിനു മന്ത്രി രാധാകൃഷ്ണൻ എത്തിയപ്പോൾ പിതാവ് ശിവനും അമ്മ മുത്തുമാരിക്കുമൊപ്പം അഭിരാമി മന്ത്രിയെ കണ്ടു.ദുരിതാശ്വാസ നിധിയിൽ നിന്ന് തുക അനുവദിച്ച മന്ത്രി കേൾവി ഉപകരണത്തിനുള്ള തുകയ്ക്ക് പുറമേ അഭിരാമിക്കും മാതാപിതാക്കൾക്കും തിരുവനന്തപുരത്തു ചികിത്സയ്ക്കു വന്നു പോകാനുള്ള ചെലവിനും സംവിധാനമൊരുക്കി.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

തിരുവനന്തപുരം മെഡിക്കൽ കോളജ്, നാഷനൽ സ്പീച്ച് ആൻഡ് ഹിയറിങ് ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങിയ കേന്ദ്രങ്ങളിൽപരിശോധന.നിഷിലെ ചികിത്സക്കൊടുവിൽ കേൾവി ഉപകരണം ഘടിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു.അഭിരാമി ഇനി സ്വന്തം നാട്ടിലെ സ്കൂളിൽ പഠനം പൂർത്തിയാക്കാനുള്ള തയാറെടുപ്പിലാണ്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

നേരത്തെ മൂന്നാർ പ്രീ-മെട്രിക് സ്കൂളിൽ പോയിരുന്നെങ്കിലുംപഠനത്തിന് തടസ്സമുണ്ടായി.അഭിരാമിയെ ഉടുപ്പും ചോക്ലേറ്റുകളും സമ്മാനിച്ചാണു മന്ത്രിയാത്രയാക്കിയത്.

What's Your Reaction?

like

dislike

love

funny

angry

sad

wow