കട്ടപ്പന വെള്ളയാംകുടിയിൽ വാഹനങ്ങൾ തമ്മിൽ കൂട്ടിയിടി. കാറും രണ്ട് സ്കൂട്ടറുകളും അപകടത്തിൽ പെട്ടു
കട്ടപ്പന വെള്ളയാംകുടിയിൽ കാറിന് പിന്നിൽ സ്കൂട്ടറുകൾ ഇടിച്ച് അപകടം.കട്ടപ്പന ഭാഗത്തേക്ക് വന്ന ഓട്ടോറിക്ഷ റോഡിന് വശത്തേക്ക് ഒതുക്കാൻ വേഗത കുറച്ചപ്പോൾ പിന്നിൽ വന്നിരുന്ന കാർ സഡൻ ബ്രേക്ക് ചെയ്തു.
ഇതേ തുടർന്ന് പിന്നിലുണ്ടായിരുന്ന സ്കൂട്ടർ കാറിന് പിന്നിൽ ഇടിക്കുകയായിരുന്നു. ഈ സ്കൂട്ടറിന് പിന്നിൽ ഇതുവഴി വന്ന മറ്റൊരു സ്കൂട്ടറും ഇടിച്ചു. അപകടത്തിൽ പരിക്കേറ്റ സ്കൂട്ടർ യാത്രികരായ രണ്ട് പേരെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കാറിൽ ഇടിച്ച സ്കൂട്ടറിൻ്റെ മുൻഭാഗം പൂർണ്ണമായും തകർന്നു.ഏറെ തിരക്കേറിയ വെള്ളയാംകുടി ഭാഗത്ത് നിരവധി അപകടങ്ങളാണ് ഉണ്ടാകുന്നത്.കട്ടപ്പന പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.