വണ്ടിപ്പെരിയാറിൽ കടന്നൽ ആക്രമണം; സ്ത്രീ തൊഴിലാളികൾക്ക് പരിക്ക്
വണ്ടിപ്പെരിയാർ മൗണ്ട് എസ്റ്റേറ്റ് വക ഏലത്തോട്ടത്തിൽ ജോലി ചെയ്യുന്ന 7 സ്ത്രീ തൊഴിലാളികൾക്കാണ് കടന്നൽ ആക്രമണത്തിൽ പരിക്കേറ്റത്. ഇന്ന് രാവിലെ മൗണ്ട് എസ്റ്റേറ്റ് വക ഏല തോട്ടത്തിലേക്ക് ജോലിക്ക് പോവുന്നതിനിടെ വഴിയിൽ വച്ചായിരുന്നു ആക്രമണം . കടന്നലിന്റെ കുത്തേറ്റ സ്ത്രീ തൊഴിലാളികൾ തത്സമയം ബോധമറ്റ് വീഴുകയും ബഹളം കേട്ടെത്തിയ നാട്ടുകാരുടെ നേതൃത്വത്തിൽ ഇവരെ വണ്ടിപ്പെരിയാർ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. വണ്ടിപ്പെരിയാർ മൗണ്ട് സ്വദേശിനികളായ സരോജ (41) ശകുന്തള (36) ദേവി (30) അമരാവദി ( 37 ) മഹാലക്ഷ്മി (32) പാർവ്വതി (32) പൊന്നുത്തായി (34) എന്നിവർക്കാണ് പരിക്കേറ്റത്. പ്രാഥമിക ചികിത്സ നൽകിയ ശേഷം ഇവരെ വിട്ടയച്ചു