ഏലപ്പാറ കൊച്ചു കരിന്തിരിയിൽ വെള്ളച്ചാട്ടത്തിൽ കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി.

Oct 25, 2023 - 06:55
Oct 25, 2023 - 06:56
 0
ഏലപ്പാറ കൊച്ചു കരിന്തിരിയിൽ വെള്ളച്ചാട്ടത്തിൽ കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി.
This is the title of the web page

ഏലപ്പാറ കൊച്ചു കരിന്തിരിയിൽ വെള്ളച്ചട്ടത്തിൽ കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി. തിരുവനന്തപുരം കല്ലമ്പലം സ്വദേശി നിബിൻ ആണ് മരിച്ചത്. തിരുവനന്തപുരത്ത് നിന്ന് വിനോദയാത്രക്ക് എത്തിയതായിരുന്നു നിബിനും സംഘവും.ഗവിയിൽ സന്ദർശനം നടത്തി മടങ്ങിയ യുവാവും സംഘവും ഇന്നലെ അഞ്ച് മണിയോടെയാണ് കൊച്ചുകരിന്തരുവിയിൽ എത്തിയത്. താമസിക്കാനുള്ള റിസോർട്ട് തരപ്പെടുത്തിയ ശേഷം എല്ലാവരും ചേർന്ന് പുഴയിൽ കുളിക്കാൻ എത്തിയതായിരുന്നു. അനുജൻ നിതിൻ ഒഴുക്കിൽ പെട്ടതു കണ്ട് രക്ഷപ്പെടുത്താൻ ഇറങ്ങിയതാണ് നിബിൻ. ബഹളം കേട്ട് ഓടിയെത്തിയ വെട്ടുകല്ലാംകുഴി ടോമി രണ്ട് പേരെയും രക്ഷപ്പെടുത്തി. നിബിനെ പാറയിൽ ഇരുത്തിയശേഷം നിതിനെ മുകളിലേക്ക് കയറ്റുന്നതിനിടെ നിബിൽ കാൽ വഴുതി വീണ്ടും ഒഴുക്കിൽപ്പെട്ട് കുത്തുകയത്തിൽ പതിക്കുകയായിരുന്നു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow