ഫ്രണ്ട്സ് ഓഫ് കട്ടപ്പനയുടെ നേതൃത്വത്തിൽ കട്ടപ്പന പൗരാവലിയുടെയും വിവിധ സംഘടനകളുടെയും സഹകരണത്തോടെ നടത്തുന്ന മാവേലി മഹോത്സവത്തിൻ്റെ ഭാഗമായുള്ള സാംസ്കാരിക ഘോഷയാത്ര നാളെ വൈകിട്ട് നാലിന് നടക്കും.

Aug 21, 2026 - 19:09
 0
ഫ്രണ്ട്സ് ഓഫ് കട്ടപ്പനയുടെ നേതൃത്വത്തിൽ കട്ടപ്പന പൗരാവലിയുടെയും വിവിധ സംഘടനകളുടെയും സഹകരണത്തോടെ നടത്തുന്ന മാവേലി മഹോത്സവത്തിൻ്റെ ഭാഗമായുള്ള സാംസ്കാരിക ഘോഷയാത്ര നാളെ  വൈകിട്ട് നാലിന് നടക്കും.
This is the title of the web page

ഫ്രണ്ട്സ് ഓഫ് കട്ടപ്പനയുടെ നേതൃത്വത്തിൽ കട്ടപ്പന പൗരാവലിയുടെയും വിവിധ സംഘടനകളുടെയും സഹകരണത്തോടെ നടത്തുന്ന മാവേലി മഹോത്സവത്തിൻ്റെ ഭാഗമായുള്ള സാംസ്കാരിക ഘോഷയാത്ര നാളെ വൈകിട്ട് നാലിന് നടക്കും.നഗരസഭ ടൗൺഹാൾ പരിസരത്തു നിന്നും ആരംഭിക്കുന്ന സാംസ്കാരിക ഘോഷയാത്ര ഡി.വൈ.എസ്.പി റെജി എം കുന്നിപ്പറമ്പിൽ ഫ്ലാഗ് ഓഫ് ചെയ്യുമെന്ന് ഭാരവാഹികൾ വർത്തസമ്മേളനത്തിൽ പറഞ്ഞു.

ചെണ്ടമേളം,നാസിക് ഡോൾ, കഥകളി,തെയ്യം, പരുന്താട്ടം,മയൂര നൃത്തം തുടങ്ങിയ കലാരൂപങ്ങൾ, മാവേലി വേഷധാരികൾ, ബൊമ്മകൾ,രഥം എന്നിവയുടെ അകമ്പടിയോടെ നടക്കുന്ന സാംസ്കാരിക ഘോഷയാത്ര ടൗൺചുറ്റി നഗരസഭ മിനി സ്റ്റേഡിയത്തിൽ സമാപിക്കും.തുടർന്ന് നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ നഗരസഭാ ചെയർപേഴ്സൺ ജോയി വെട്ടിക്കുഴി,മർച്ചൻസ് അസോസിയേഷൻ പ്രസിഡൻ്റ് സാജൻ ജോർജ്,മലനാട് എസ്എൻഡിപി യൂണിയൻ പ്രസിഡൻ്റ് ബിജു മാധവൻ,കൗൺസിലർമാർ,വിവിധ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക നേതാക്കൾ പങ്കെടുക്കും.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

വൈകിട്ട് അഞ്ചിന് തീറ്റ മത്സരവും,തുടർന്ന് സംഗീത സന്ധ്യയും അരങ്ങേറുമെന്ന് ഭാരവാഹികൾ പറഞ്ഞു.വാർത്താസമ്മേളനത്തിൽ ഫ്രണ്ട്സ് ഓഫ് കട്ടപ്പന പ്രസിഡൻ്റ് സിജോ എവറസ്റ്റ്, ജനറൽ സെക്രട്ടറി എസ്.സൂര്യലാൽ,രക്ഷാധികാരി കെ.വി വിശ്വനാഥൻ,ഭാരവാഹികളായ ടോമി ആനിക്കാമുണ്ട, പി.പി.കിഷോർ, ജാക്സൺ സ്കറിയ, ബിനോയി കല്ലോലിപ്പറമ്പിൽ,ജെയ്ബി ജോസഫ്, ആഷിസ് ഓവേലിൽ,അജിത്ത് ആൻ്റണി എന്നിവർ പങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow