ചരിത്ര പ്രാധാന്യമുള്ള വണ്ടിപ്പെരിയാർ പഴയ പാലത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി ഭാരതീയ ജനതാ പാർട്ടി വണ്ടിപ്പെരിയാർ ഏരിയാകമ്മറ്റി
ചരിത്ര പ്രാധാന്യമുള്ള വണ്ടിപ്പെരിയാർ പഴയ പാലത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി ഭാരതീയ ജനതാ പാർട്ടി വണ്ടിപ്പെരിയാർ ഏരിയാകമ്മറ്റി .പ്രഥാനമന്ത്രി സേവാ സങ്കൽപ്പ് അഭിയാൻ ശുചീകരണ യജ്ഞ പ്രകാരം സംഘടിപ്പിച്ച ശുചീകര ണ പരിപാടിയുടെ ഉത്ഘാടനം ബിജെപി ഇടുക്കി ജില്ലാ സെക്രട്ടറി സന്തോഷ് കൃഷ്ണൻ നിർവ്വഹിച്ചു.പീരുമേടിന്റെ ചരിത്രസ്മാരകമായി നിലകൊള്ളുന്ന ബ്രിട്ടീഷ് നിർമ്മിത വണ്ടിപ്പെരിയാർ പഴയ പാലത്തിനിരുവശവും കാട് പടലങ്ങൾ പടർന്ന് വാഹന -കാൽ നടയാത്ര ദുഷ്ക്കരമായി തീർന്നിരിക്കുകയാണ്.ഒപ്പം കാൽനട യാത്രികർക്ക് അപകട ഭീതി പരത്തി കൈവരികൾ തകർന്ന നിലയിലുമാണ്.
ഈ സാഹചര്യത്തിലാണ് പീരുമേടിന്റെ ചരിത്ര സ്മാരകം സംരക്ഷിക്കണമെന്ന ആവശ്യവുമായി ഭാരതീയ ജനതാ പാർട്ടി വണ്ടിപ്പെരിയാർ ഏരിയാ കമ്മറ്റി രംഗത്തിറങ്ങിയത്. നരേന്ദ്ര മോദി രാഷ്ട്രസേവനത്തിന്റെ 25 വർഷങ്ങൾ പിന്നിടുന്നതിന്റെ ഭാഗമായി രാജ്യവ്യാപകമായി ബിജെപി നടത്തി വരുന്ന പ്രധാനമന്ത്രി സേവാ സങ്കൽപ്പ് അഭിയാൻ പദ്ധതി പ്രകാരമാണ് ക്ലീൻ വണ്ടിപ്പെരിയാർ ശുചീകരണ യജ്ഞ പ്രകാരം BJP, വണ്ടിപ്പെരിയാർ പഴയ പാലം ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയത്.
ശുചീകരണ പ്രവർത്തനങ്ങളുടെ ഉത്ഘാടന ചടങ്ങിൽ BJP വണ്ടിപ്പെരിയാർ ഏരിയാ കമ്മറ്റി പ്രസിഡന്റ് ജോണി ഇടപ്പാടി അധ്യക്ഷനായിരുന്നു. ബിജെപി ജില്ലാകമ്മറ്റിയംഗം NB മുരളിധരൻ .മഞ്ചുമല ഏരിയാ പ്രസിഡന്റ് അജയൻ K തങ്കപ്പൻ, സെക്രട്ടറി ബിനോയ് P K, കുസുമം സോമൻ, നേതാക്കളായ പ്രജിത് K ജോൺ , സാബു വള്ളക്കടവ് .ശശീന്ദ്രൻ , ഉണ്ണികൃഷ്ണൻ,രാജ ഡൈമുക്ക്,മനോജ് വള്ളക്കടവ് തുടങ്ങിയവർ ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.ശുചീകരണ പ്രവർത്തനങ്ങൾക്കൊപ്പം പാലത്തിന്റെ തകർന്ന കൈവരികൾ മുളകൾ ഉപയോഗിച്ച് താത്ക്കാലിക സുരക്ഷയുമൊരുക്കി.

