നാഷണൽ കൗൺസിൽ ഓഫ് വൈഎംസി എ ഓഫ് ഇന്ത്യയുടെ, വൈ എംസിഎ ഡയാലിസിസ് സഹായതാ യോജന പുരസ്‌കാരം കട്ടപ്പന വൈഎം സിഎയ്ക്ക് ലഭിച്ചു.

Aug 19, 2026 - 20:19
 0
നാഷണൽ കൗൺസിൽ ഓഫ് വൈഎംസി എ ഓഫ് ഇന്ത്യയുടെ, വൈ എംസിഎ ഡയാലിസിസ് സഹായതാ യോജന പുരസ്‌കാരം കട്ടപ്പന വൈഎം സിഎയ്ക്ക് ലഭിച്ചു.
This is the title of the web page

നാഷണൽ കൗൺസിൽ ഓഫ് വൈഎംസി എ ഓഫ് ഇന്ത്യയുടെ, വൈ എംസിഎ ഡയാലിസിസ് സഹായതാ യോജന പുരസ്‌കാരം കട്ടപ്പന വൈഎം സിഎയ്ക്ക് ലഭിച്ചു. ആലുവയിൽ നടന്ന ദേശീയ പ്രതിനിധി സമ്മേളനത്തിൽ വച്ച് നാഷണൽ കൗൺസിൽ ഓഫ് വൈഎം സി എ പ്രസിഡൻ്റ് ജസ്റ്റിസ് കുര്യൻ ജോസഫ് പുരസ്കാരം സമ്മാനിച്ചു. കട്ടപ്പന വൈഎം സിഎയ്ക്കു വേണ്ടി സംസ്ഥാന പബ്ലിക് റിലേഷൻസ് ബോർഡ് ചെയർമാൻ ജോർജ് ജേക്കബ്, പദ്ധതി കോർഡിനേറ്റർ കെ ജെ ജോസഫ്, നാഷണൽ കമ്മിറ്റി മെമ്പർ യു സി തോമസ്, കട്ടപ്പന വൈഎംസി എ പ്രസിഡൻ്റ് സൽജു ജോസഫ്, കൺവീനർ രജിറ്റ് ജോർജ് എന്നിവർ ഏറ്റുവാങ്ങി.

 കട്ടപ്പന വൈഎംസിഎയുടേയും നാഷണൽ കൗൺസിൽ ഓഫ് വൈഎംസിഎ യുടേയും സാമ്പത്തിക സഹായത്തോടെയാണ് ഡയാലിസിസ് സഹായതപദ്ധതി നടത്തുന്നത് സെൻ്റ് ജോൺസ് ഹോസ്‌പിറ്റലുമായി സഹകരിച്ച് നടത്തുന്ന ഈ പദ്ധതി ഉദ്ഘാടനം ചെയ്തത് സെൻ്റ് ജോൺസ് ഡയറക്ടർ ബ്രദർ ബൈജു വാലുപറമ്പിലാണ്. ഗ്രാമീണ മേഖലയിലെ ഈ പദ്ധതിയുടെ കാര്യക്ഷമമായ മികച്ച നടത്തിപ്പുകൾ വിലയിരുത്തിയാണ് ഈ പുരസ്‌കാരം ലഭിച്ചത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow