രാജീവ് ഗാന്ധി സദ്ഭാവനാ ദിനം ആഘോഷിച്ചു
കട്ടപ്പന: മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 82 മത് ജന്മദിനം ഐഎൻടിയുസി മുൻസിപ്പൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ . സദ്ഭാവനാ ദിനമായി ആഘോഷിച്ചു കെപിസിസി സെക്രട്ടറി . തോമസ് രാജൻ ഉദ്ഘാടനം നിർവഹിച്ചു: ആധുനിക യുഗത്തിലേക്ക് . ഇന്ത്യൻ ചെറുപ്പക്കാരെ സ്വപ്നം കാണാൻ പഠിപ്പിച്ച ഐ ടി യുഗത്തിന്റെ പിതാവാണ് രാജീവ് ഗാന്ധി എന്നും ചരിത്രപുസ്തകങ്ങളിൽ നിന്നും ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ നേതാക്കന്മാരെ പുറന്തള്ളാനുള്ള ബിജെപി സംഘപരിവാർ അജണ്ട.
രാജ്യത്തെ യൂണിവേഴ്സിറ്റികൾ വഴി നടപ്പാക്കുമ്പോൾ അവരുടെ കയ്യിലിരിക്കുന്ന . ഇലക്ട്രോണിക്സ് യുഗത്തെയും പ്രായപൂർത്തി വോട്ടവകാശം 18 ആക്കിയതും സുപ്രധാന തീരുമാനങ്ങൾ എടുത്ത ദീർഘദൃഷ്ടിയായ പ്രധാനമന്ത്രിയാണ് രാജീവ് ഗാന്ധി എന്നും അദ്ദേഹം പറഞ്ഞു ഐഎൻടിസി മണ്ഡലം പ്രസിഡണ്ട് പ്രശാന്തി രാജ് അധ്യക്ഷത വഹിച്ചു ഡിസിസി ജനറൽ സെക്രട്ടറി മനോജ് മുരളി കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് സിജു ചെക്കുംമുട്ടിൽ മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജോണി ചിരാൻ കുന്നേൽ കർഷകോൺഗ്രസ് ജില്ല സെക്ട്രറി ജേസ് ആന കല്ലിൽ പിഎസ് രാജപ്പൻ കെ എസ് രാജീവ് മോഹൻ നയർ CM മത്തായി പി സ് മേരി ദാസൻ രാജീവ് ഞൊണ്ടൻ മക്കൻ സുഭാഷ് പി റ്റി തുടങ്ങിയവർ സംസാരിച്ചു.





