കട്ടപ്പന ഗവ.കോളേജിൽ ഓണത്തോട് അനുബന്ധിച്ച് ചിങ്ങോത്സവവും ഭക്ഷ്യമേളയും സംഘടിപ്പിച്ചു
കട്ടപ്പന ഗവൺമെൻ്റ് കോളേജ് മലയാള വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ചിങ്ങോത്സവം ആഘോഷിച്ചു. ആഘോഷങ്ങളുടെ ഭാഗമായി ഇടുക്കിയുടെ തനത് രുചിക്കൂട്ടുകൾ ഉൾപ്പെടുത്തി സംഘടിപ്പിച്ച ഭക്ഷ്യമേള വിദ്യാർത്ഥികൾക്കും അധ്യാപകർക്കും വേറിട്ട അനുഭവമായി. ഇതിനോടൊപ്പം കോളേജിലെ ഹെറിറ്റേജ് മ്യൂസിയം നവീകരിക്കുകയും വിദ്യാർത്ഥികൾക്കായി തുറന്നുനൽകുകയും ചെയ്തു.
പരിപാടിയുടെ ഉദ്ഘാടനം ഡോ. കണ്ണൻ വി. നിർവ്വഹിച്ചു. മലയാള വിഭാഗം മേധാവി ഡോ. വിനീത് വി.എസ്. അധ്യക്ഷത വഹിച്ച ചടങ്ങിൽ ഐ.ക്യു.എ.സി. കോർഡിനേറ്റർ ഡോ. ടോജി ഡൊമിനിക്, പി.ടി.എ. സെക്രട്ടറി ഡോ. മിനിജ എബ്രഹാം, സഞ്ജയ് കുമാർ, ഷൈജു ജോസഫ്, സുഭാഷ് എന്നിവർ സംസാരിച്ചു.





