കര്‍ഷകസംഘം ജില്ലാ സമ്മേളനത്തിന് തുടക്കംകുറിച്ച് ‘കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട്: പുതുക്കിയ കരട് വിജ്ഞാപനവും മലയോരത്തിന്റെ ആശങ്കകളും’ എന്ന വിഷയത്തില്‍ കട്ടപ്പന ഓപ്പണ്‍ സ്റ്റേഡിയത്തിൽ സെമിനാർ നടന്നു

Aug 19, 2026 - 20:00
 0
കര്‍ഷകസംഘം ജില്ലാ സമ്മേളനത്തിന് തുടക്കംകുറിച്ച് ‘കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട്: പുതുക്കിയ കരട് വിജ്ഞാപനവും മലയോരത്തിന്റെ ആശങ്കകളും’ എന്ന വിഷയത്തില്‍ കട്ടപ്പന ഓപ്പണ്‍ സ്റ്റേഡിയത്തിൽ സെമിനാർ നടന്നു
This is the title of the web page

കര്‍ഷകസംഘം ജില്ലാ സമ്മേളനത്തിന് തുടക്കംകുറിച്ച് ‘കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട്: പുതുക്കിയ കരട് വിജ്ഞാപനവും മലയോരത്തിന്റെ ആശങ്കകളും’ എന്ന വിഷയത്തില്‍ കട്ടപ്പനഓപ്പണ്‍ സ്റ്റേഡിയത്തിൽ സെമിനാർ നടന്നു.സെമിനാർ അഖിലേന്ത്യ കിസാൻസഭ കേന്ദ്രകമ്മിറ്റിയംഗം എം എം മണി ഉദ്‌ഘാടനം ചെയ്‌തു.

സെമിനാറിൽ പങ്കെടുത്തവരെല്ലാം പങ്കുവച്ചത് ജനങ്ങളുടെ ആശങ്കയും ആവലാതിയുമാണ് കേരളത്തില്‍നിന്നുള്ള എംപിമാരുടെയും സംസ്ഥാന സര്‍ക്കാരിന്റെ അടിയന്തര ഇടപെടല്‍ ഉണ്ടാകണമെന്ന് ചര്‍ച്ച നയിച്ചവര്‍ ആവശ്യപ്പെട്ടു. കർഷകസംഘം സംസ്ഥാന വർക്കിങ്‌ കമ്മിറ്റിയംഗം സി വി വർഗീസ്‌ മോഡറേറ്ററായി. മുൻ എം പി അഡ്വ. ജോയ്‌സ്‌ ജോർജ്‌ വിഷയാവതരണം നടത്തി.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

കർഷകസംഘം ജില്ലാ സെക്രട്ടറി റോമിയോ സെബാസ്റ്റ്യൻ, ജില്ലാ ജോയിൻ്റ് സെക്രട്ടറി മാത്യു ജോർജ് എന്നിവർ സംസാരിച്ചു.കേരളത്തില്‍നിന്നുള്ള എംപിമാര്‍ അനാസ്ഥ വെടിഞ്ഞ് വിഷയത്തില്‍ അടിയന്തരമായി ഇടപെടണമെന്ന് അഖിലേന്ത്യ കിസാന്‍സഭ ദേശീയസമിതിയംഗം മാത്യു വര്‍ഗീസ് അഭിപ്രായപ്പെട്ടു.. വന്യജീവി സംരക്ഷണത്തേക്കാള്‍ മാനുഷിക സംരക്ഷണത്തിനാണ് പ്രാധാന്യം നല്‍കേണ്ടതെന്നും ഇടുക്കിയിലെ ജനങ്ങള്‍ക്ക് സ്വൈരമായി ജീവിക്കാനുള്ള സാഹചര്യം ഒരുക്കണമെന്നും ഇഎസ്എ വിഷയത്തില്‍ കക്ഷിരാഷ്ട്രീയത്തിനതീതമായ ഇടപെടലാണ് വേണ്ടതെന്നും കത്തോലിക്ക കോണ്‍ഗ്രസ് രൂപതാ ചെയര്‍മാന്‍ കെ സി ജോര്‍ജ് ആവശ്യപ്പെട്ടു.

ഇഎസ്എ വിഷയം ജനങ്ങളെ പ്രതികൂലമായി ബാധിക്കുമെന്ന് ഉറപ്പുണ്ടായിരുന്നിട്ടും അന്നത്തെ കോണ്‍ഗ്രസ് നേതാക്കള്‍ മൗനം പാലിച്ചതായി കേരള കോണ്‍ഗ്രസ് എം സംസ്ഥാന സ്റ്റിയറിങ് കമ്മിറ്റിയംഗം അഡ്വ. മനോജ് എം തോമസ് പറഞ്ഞു. ഇടുക്കിയിലെ ജനങ്ങളെ രണ്ടാംതരം പൗരന്‍മാരാക്കുന്ന പ്രവണതണയ്ക്ക് അവസാനമുണ്ടാകണമെന്നും ശാശ്വതമായ പരിഹാരമാണ് അനിവാര്യമെന്നും കെവിവിഇഎസ് ജില്ലാ പ്രസിഡന്റ് സണ്ണി പൈമ്പിള്ളില്‍ പറഞ്ഞു. കര്‍ഷക കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ടോമി പാലയ്ക്കല്‍, കിഫ ചെയര്‍മാന്‍ അലക്‌സ് ഒഴുകയില്‍, കേര കര്‍ഷക യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് വര്‍ഗീസ് വെട്ടിയാങ്കല്‍ എന്നിവർ സെമിനാറിൽ പങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow