ഇടുക്കിയിൽ മയക്കുമരുന്നുമായി ഡിവൈഎഫ്ഐ നേതാവ് ഉൾപ്പെടെ നാല് പേർ പിടിയിൽ

Aug 19, 2026 - 10:37
 0
ഇടുക്കിയിൽ മയക്കുമരുന്നുമായി
ഡിവൈഎഫ്ഐ നേതാവ് ഉൾപ്പെടെ
നാല് പേർ പിടിയിൽ
This is the title of the web page

ഇടുക്കി തൊടുപുഴയിൽ മയക്കുമരുന്നുമായി ഡിവൈഎഫ്ഐ നേതാവ് ഉൾപ്പെടെ നാലുപേർ പിടിയിൽ. ഇടവെട്ടി സ്വദേശികളായ ടി.എസ് ഷിയാസ്, നിഹാൽ ഷെഫീക്ക്, അർഷിദ്, ആഷിക് ഓ.എസ് എന്നിവരാണ് പോലീസിൻ്റെ പിടിയിലായത്. ഇവരിൽ നിന്ന് 18 ഗ്രാം എം.ഡി.എം.എയും, 10 ഗ്രാം ഹൈബ്രിഡ് കഞ്ചാവും പിടിച്ചെടുത്തു. മേഖലയിൽ ലഹരി വിൽപ്പന നടത്തുന്ന സംഘമാണ് ഇവർ എന്ന് പോലീസ് പറഞ്ഞു.

രഹസ്യ വിവരം ലഭിച്ചതിൻ്റെ അടിസ്ഥാനത്തിൽ ഇവരെ പോലീസ് നിരീക്ഷിച്ച് വരികയായിരുന്നു.പിടിയിലായ ടി.എസ് ഷിയാസ് ഡി.വൈ.എഫ്.ഐ തെക്കുംഭാഗം മേഖലാ സെക്രട്ടറിയും തൊടുപുഴ ബ്ലോക്ക് കമ്മിറ്റി അംഗവുമാണ്. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ തൊടുപുഴ ബ്ലോക്ക് പഞ്ചായത്തിലേക്ക് എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി ടി.എസ് ഷിയാസ് മത്സരിച്ചിരുന്നു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow