പീരുമേട് പോക്സോ കേസിൽ കഠിനതടവും പിഴയും

Aug 18, 2026 - 21:03
 0
പീരുമേട് പോക്സോ കേസിൽ കഠിനതടവും പിഴയും
This is the title of the web page

പ്രായപൂർത്തി ആകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ ആസാം ഉദൽഗുരി സ്വദേശിയായ മസിബെർ റഹ്മാൻ ( 52) എന്നയാളെയാണ് കട്ടപ്പന പോക്സോ കോടതി ജഡ്ജ് ബിൽകുൽ ജി ർ ശിക്ഷിച്ചത്.പോക്സോ വകുപ്പ് പ്രകാരം 29 വർഷത്തെ കഠിന തടവും 60000 രൂപ പിഴയുമാണ് ശിക്ഷിച്ചത്.

2022 ആണ് കേസിന് ആസ്പദമായ സംഭവം. പഴയ പാമ്പനാറിലുള്ള പോബ്സൺ എസ്റ്റേറ്റ് ലയമുറിയിൽ അതിക്രമിച്ചു കയറി അതിജീവിതയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു ഗർഭിണിയാക്കി എന്നതാണ് കേസ്. പ്രോസിക്യൂഷന് വേണ്ടി അഡ്വ സുസ്മിത ജോൺ ഹാജരായി. പീരുമേട് പോലീസ് സ്റ്റേഷൻ മുൻ SHO മാർ ആയിരുന്ന അജേഷ് കെ ആർ, ജയപ്രകാശ് വി കെ , സുമേഷ് സുധാകരൻ, പുഷ്പ കുമാർ എന്നിവരാണ് കേസിൽ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow