എസ്.എൻ.ഡി.പി. യോഗം 4998 പുളിയൻമല ശാഖയിൽ ശ്രീനാരായണ മാസാചരണത്തിന് തുടക്കമായി. ചിങ്ങം 1 മുതൽ കന്നി 5 വരെയാണ് വിപുലമായ പരിപാടികളോടെ മാസാചരണം സംഘടിപ്പിക്കുന്നത്. ഗുരുദേവ ഭാഗവത പാരായണത്തിൻ്റെയും ശ്രീ നാരായണ മാസാചരണത്തിൻ്റേയും ഉദ്ഘാടനം മലനാട് യൂണിയൻ പ്രസിഡൻ്റ് ബിജു മാധവൻ നിർവഹിച്ചു.

ചിങ്ങം 1 മുതൽ കന്നി 5 വരെയാണ് വിപുലമായ പരിപാടികളോടെ മാസാചരണം സംഘടിപ്പിക്കുന്നത്.ഗുരുദേവ ഭാഗവത പരായണം, ശാന്തിയാത്രകൾ, ആത്മീയ പ്രഭാഷണങ്ങൾ, ചതയം സമാധി ദിനാചരണം തുടങ്ങിയ പരിപാടികൾ ഇന്ന ഈ ദിനങ്ങളിൽ നടക്കും. ബിലേഷ് വി.പി വാകവയലിൽ ഭവനത്തിൽവെച്ച് ഗുരുദേവ ഭാഗവത പാരായണത്തിൻ്റെയും ശ്രീ നാരായണ മാസാചരണത്തിൻ്റേയും ഉദ്ഘാടനം മലനാട് യൂണിയൻ പ്രസിഡൻ്റ് ബിജു മാധവൻ നിർവഹിച്ചു.
ശാഖായോഗം പ്രസിഡൻ്റ് പ്രവീൺ വട്ടമല അധ്യക്ഷനായിരുന്നു . യൂണിയൻ വൈസ് പ്രസിഡൻ്റ് വിധു എ സോമൻ മുഖ്യ പ്രഭാഷണം നടത്തി. ശാഖായോഗം സെക്രട്ടറി ജയൻ എം ആർ , വൈസ് പ്രസിഡൻ്റ് മോഹനൻ പാറക്കൽ, യൂണിയൻ കമ്മിറ്റി അംഗം ഇ.എ ഭാസകരൻ, വനിത സംഘം പ്രസിഡൻ്റ് രാധാമണി കൃഷ്ണൻ കുട്ടി, കുമാരി സംഘം പ്രസിഡൻ്റ് അമോലിക സിനു തുടങ്ങിയവർ സംസാരിച്ചു.