കട്ടപ്പന നഗരസഭയുടെ നേതൃത്വത്തിൽ ശാസ്ത്രീയമായി സാനിറ്ററി മാലിന്യം സംസ്കരിക്കുന്നതിനായി പുളിയന്മലയിൽ ഡബിൾ ചേംബർ ഇൻസുലേറ്ററിന്റെ നിർമ്മാണ ഉദ്ഘാടനം, ശിലാസ്ഥാപനവും നഗരസഭ ചെയർപേഴ്സൺ ശ്രീജോയ് വെട്ടിക്കുഴി നിർവഹിച്ചു.

Aug 18, 2026 - 13:39
 0
കട്ടപ്പന നഗരസഭയുടെ നേതൃത്വത്തിൽ ശാസ്ത്രീയമായി സാനിറ്ററി മാലിന്യം  സംസ്കരിക്കുന്നതിനായി പുളിയന്മലയിൽ ഡബിൾ ചേംബർ ഇൻസുലേറ്ററിന്റെ നിർമ്മാണ ഉദ്ഘാടനം, ശിലാസ്ഥാപനവും നഗരസഭ ചെയർപേഴ്സൺ ശ്രീജോയ് വെട്ടിക്കുഴി നിർവഹിച്ചു.
This is the title of the web page

കട്ടപ്പന നഗരസഭയുടെ നേതൃത്വത്തിൽ ശാസ്ത്രീയമായി സാനിറ്ററി മാലിന്യം സംസ്കരിക്കുന്നതിനായി പുളിയന്മലയിൽ ഡബിൾ ചേംബർ ഇൻസുലേറ്ററിന്റെ നിർമ്മാണ ഉദ്ഘാടനം, ശിലാസ്ഥാപനവും നഗരസഭ ചെയർപേഴ്സൺ  ജോയ് വെട്ടിക്കുഴി നിർവഹിച്ചു. ചടങ്ങിന് ഡെപ്യൂട്ടി ചെയർപേഴ്സൺ  ലീലാമ്മ ബേബി അധ്യക്ഷയായിരുന്നു.

ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ തോമസ് മൈക്കിൾ സ്വാഗതം ആശംസിച്ചു. യോഗത്തിൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ സിബി പാറപ്പായിൽ, ബീന സിബി, സജിമോൾ ഷാജി, കൗൺസിലർമാരായ ബീന ടോമി, അഡ്വ.കെ ജെ ബെന്നി, സന്തോഷ് ഓലിനാൽ, കെ ടി ജയൻ, എന്നിവർ ആശംസകൾ അറിയിച്ചു. നഗരസഭാ സെക്രട്ടറി  അജി കെ തോമസ്, അസിസ്റ്റന്റ് എൻജിനീയർ  മുഹമ്മദ് അജ്മൽ, ക്ലീൻ സിറ്റി മാനേജർ ആറ്റ്ലി. പി.ജോൺ, മറ്റ് ആരോഗ്യവിഭാഗം ജീവനക്കാർ, എൻജിനീയറിങ് വിഭാഗം ജീവനക്കാർ, ഹരിത സേനാംഗങ്ങൾ ശുചീകരണ വിഭാഗം ജീവനക്കാർ, പ്രദേശവാസികൾ, എന്നിവർ പങ്കെടുത്തു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

ഇടുക്കി ജില്ലയിൽ ആദ്യമായിട്ടാണ് ഡബിൾ ചേമ്പർ ഇൻസിനറേറ്റർ സ്ഥാപിക്കുന്നത്. പ്രവർത്തനം തുടങ്ങുമ്പോൾ നഗരസഭയ്ക്കും ചുറ്റുമുള്ള പഞ്ചായത്തുകൾക്കും വളരെയധികം പ്രയോജന നൽകുന്ന പ്രോജക്ട് ആണിത്. ടി പ്രോജക്ട് കരാർ എടുത്തിരിക്കുന്നത് തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫ്ലോറെറ്റ് ടെക്നോളജി എന്ന കമ്പനിയാണ്.

What's Your Reaction?

like

dislike

love

funny

angry

sad

wow