ഏലപ്പാറ ഗവ. ഐ ടി ഐ യില്‍ സ്‌പോട്ട് അഡ്മിഷന്‍
2026-27/28 വര്‍ഷത്തെ ഐ. ടി. ഐ പ്രവേശനത്തില്‍ ഏലപ്പാറ ഗവ. ഐ ടി ഐ യില്‍ പ്ലംബര്‍ (ഒരു വര്‍ഷം), റെഫ്രിജറേഷന്‍ & എയര്‍ കണ്ടീഷനിംഗ് ടെക്‌നീഷ്യന്‍ (രണ്ട് വര്‍ഷം) എന്നീ ട്രേഡുകളിലെ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ നല്‍കുന്നു. ഐ. ടി. ഐ പ്രവേശനത്തിന് താല്‍പര്യമുള്ളവര്‍ എസ് എസ് എല്‍ സി, ആധാര്‍ കാര്‍ഡ്, ജാതി സര്‍ട്ടിഫിക്കറ്റ്, ടിസി എന്നിവയുടെ അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം ഐ ടി ഐ യില്‍ നേരിട്ടെത്തി അപേക്ഷ സമര്‍പ്പിച്ച് അഡ്മിഷന്‍ ഉറപ്പാക്കണം.
ആഗസ്റ്റ് 21 വൈകിട്ട് 5 മണി വരെ അപേക്ഷിക്കാം. അപേക്ഷാ ഫോമുകള്‍ ഐ ടി ഐ ഓഫീസില്‍ നിന്നു ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 9946010769, 9605504469 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.





