വണ്ടൻമേട്ടിൽ 40 വർഷമായ ഭരണഘടനാ ശിൽപി ഡോ.ബി.ആർ. അംബേദ്കറുടെ സ്മൃതി മണ്ഡപം പൊളിച്ചുമാറ്റാൻ നടത്തുന്ന നീക്കത്തിനെതിരെ തിങ്കളാഴ്ച വൈകീട്ട് നാലിന് വണ്ടൻ മേട്ടിൽ അംബേദ്കർ അയ്യൻകാളി കോഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ചും ധർണയും നടക്കും.

Aug 15, 2026 - 08:37
 0
വണ്ടൻമേട്ടിൽ 40 വർഷമായ ഭരണഘടനാ ശിൽപി ഡോ.ബി.ആർ. അംബേദ്കറുടെ സ്മൃതി മണ്ഡപം പൊളിച്ചുമാറ്റാൻ നടത്തുന്ന നീക്കത്തിനെതിരെ തിങ്കളാഴ്ച വൈകീട്ട് നാലിന് വണ്ടൻ മേട്ടിൽ അംബേദ്കർ അയ്യൻകാളി കോഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ചും ധർണയും നടക്കും.
This is the title of the web page

വണ്ടൻമേട്ടിൽ 40 വർഷമായ ഭരണഘടനാ ശിൽപി ഡോ.ബി.ആർ. അംബേദ്കറുടെ സ്മൃതി മണ്ഡപം പൊളിച്ചുമാറ്റാൻ നടത്തുന്ന നീക്കത്തിനെതിരെ തിങ്കളാഴ്ച വൈകീട്ട് നാലിന് വണ്ടൻ മേട്ടിൽ അംബേദ്കർ അയ്യൻകാളി കോഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ചും ധർണയും നടക്കും. സ്വകാര്യ വ്യക്തികളെ ഉപയോഗിച്ച് ചില രാഷ്ട്രീയ കക്ഷികളാണ് സ്മൃതി മണ്ഡപം പൊളിച്ചുമാറ്റാൻ ശ്രമിക്കുന്നതെന്ന് അബേദ്കർ അയ്യങ്കാളി കോ-ഓർഡിനേഷൻ കമ്മിറ്റി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

വണ്ടൻമേട്ടിൽ സാമുദായിക കലാപം  സൃഷ്ടിക്കാനാണ് ബോധപൂർവമായ നീക്കം നടത്തുന്നത്. പഴക്കമുണ്ടായ സാഹചര്യത്തിൽ സ്മൃതി മണ്ഡപം പുതുക്കി പണിത് ഡിസംബർ ആറിന് അദ്ദേഹത്തിന്റെ ചരമദിനം ആചരിക്കാൻ തീരുമാനിച്ചിരുന്നു. പുറംപോക്ക് കൈയ്യേറി നിർമിച്ച കെട്ടിടത്തിൻമേൽ അവകാശം ഉന്നയിച്ചാണ് സ്ഥലത്തെ സ്വകാര്യ വ്യക്തികളായ സന്തോഷ്‌കുമാർ, ജയരാമൻ എന്നിവരുടെ നേതൃത്വത്തിൽ കലാപം ഉണ്ടാക്കാൻ ശ്രമിക്കുന്നത്. എന്ന നേതാക്കൾ പറഞ്ഞു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

പ്രശ്‌നമുണ്ടാക്കാൻ ശ്രമിക്കുന്നവർക്കെതിരെ ശക്തമായ നടപടി സർക്കാർ സ്വീകരിച്ചില്ലെങ്കിൽ വൻ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് അംബേദ്കർ അയ്യങ്കാളി കോ-ഓർഡിനേഷൻ കമ്മിറ്റി ചെയർമാൻ പ്രശാന്ത് രാജു, എ.മുരുകൻ, എസ്.കൺമണി, ടി.ടി.സോമൻ, സജി രാജപ്പൻ തുടങ്ങിയവർ പറഞ്ഞു.

What's Your Reaction?

like

dislike

love

funny

angry

sad

wow