എൽഡിഎഫ് നേതൃത്വത്തിൽ ചെറുതോണി പോസ്റ്റ് ഓഫീസ് മാർച്ച്;ഗ്യാനേഷ് കുമാറിനെ പുറത്താക്കണം: കെ സലിംകുമാർ
രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലും, കേന്ദ്ര ഭരണ പ്രദേശങ്ങളിലും 13 കോടിയിൽ അധികം വരുന്ന ജനങ്ങളെ കരട് വോട്ടർപട്ടികയിൽ നിന്നും പുറത്താക്കിയ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണർ രാജിവയ്ക്കാത്ത സാഹചര്യത്തിൽ അദ്ദേഹത്തെ പുറത്താക്കണമെന്ന് എൽഡിഎഫ് ജില്ലാ കൺവീനറും സിപിഐ ജില്ലാ സെക്രട്ടറിയുമായ കെ സലിംകുമാർ ആവശ്യപ്പെട്ടു .മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് ഇടതു പാർട്ടികൾ രാജ്യവ്യാപകമായി നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി എൽഡിഎഫ് ഇടുക്കി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചെറുതോണി ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് നടത്തിയ മാർച്ചും ധർണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു സലിംകുമാർ.ജനാധിപത്യത്തെയും തെരഞ്ഞെടുപ്പ് സംവിധാനത്തെയും അട്ടിമറിക്കാനുള്ള ഗൂഢനീക്കങ്ങളാണ് ഗ്യാനേഷ് കുമാറിന്റെ നേതൃത്വത്തിൽ രാജ്യത്ത് അരങ്ങേറുന്നത്.
ജനാധിപത്യത്തെ പരിപൂർണ്ണമായും തകർക്കുന്നതിനു മുമ്പ് ആദ്യം മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണെ ഇറക്കിവിടണം. തെരഞ്ഞെടുപ്പ് കമ്മീഷനിലെ രണ്ട് അംഗങ്ങളും, പ്രതിപക്ഷ പാർട്ടികളും, സുപ്രീംകോടതിയും ഉയർത്തിയ ചോദ്യങ്ങൾക്ക് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറും അദ്ദേഹത്തെ സംരക്ഷിക്കുന്ന കേന്ദ്രഗവൺമെന്റും മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.സിപിഐ (എം) ജില്ലാ സെക്രട്ടറിയേറ്റ് അംഗം എം ജെ മാത്യു അധ്യക്ഷത വഹിച്ചു.
കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ജോസ് പാലത്തിനാൽ, സിപിഐ (എം) ജില്ലാ സെക്രട്ടറിയേറ്റ് അംഗം റോമിയോ സെബാസ്റ്റ്യൻ, എൻസിപി എസ് ജില്ലാ പ്രസിഡന്റ് അനിൽകുവപ്ലാക്കൽ, ജനാധിപത്യ കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് അഗസ്റ്റിൻ, ആർജെഡി ജില്ലാ പ്രസിഡന്റ് കോയ അമ്പാട്ട്, എൻസിപി എസ് പി സംസ്ഥാന സെക്രട്ടറി സിനോജ് വെള്ളാടി, കോൺഗ്രസ് എസ് ജില്ലാ സെക്രട്ടറി സിഎം അസീസ് തുടങ്ങിയവർ പ്രസംഗിച്ചു
വി ആർ ശശി, എം കെ പ്രിയൻ, ജോസ് ഫിലിപ്പ്, കെ എം ഷാജി, സിറിയക് ചാഴികാടൻ, സി എസ് അജേഷ്, അഡ്വ.ഡെൽവിൻ അഗസ്റ്റ്യൻ, ടി ജെ റോബിൻസ്, എം എ ബേബി, ഐ ശശിധരൻ, ഷാജി കൊച്ചുപുര, ആർ വിനോദ്, പി ബി സബീഷ്, രാരിചൻ നീറണാകുന്നേൽ എന്നിവർ നേതൃത്വം നൽകി

