കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ തൊഴിലാളി വിരുദ്ധ നിയമങ്ങൾ പിൻവലിക്കണമെന്നും വിവിധ ആനുകൂല്യങ്ങൾ പരിഷ്‌കരിക്കണമെന്നും ആവശ്യപ്പെട്ട് തിങ്കളാഴ്ച (17) ഭാരതീയ മസ്ദൂർ സംഘം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ചും ധർണയും നടത്തും.

Aug 15, 2026 - 08:34
 0
കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ തൊഴിലാളി വിരുദ്ധ നിയമങ്ങൾ പിൻവലിക്കണമെന്നും വിവിധ ആനുകൂല്യങ്ങൾ പരിഷ്‌കരിക്കണമെന്നും ആവശ്യപ്പെട്ട് തിങ്കളാഴ്ച (17) ഭാരതീയ മസ്ദൂർ സംഘം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ചും ധർണയും നടത്തും.
This is the title of the web page

കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ തൊഴിലാളി വിരുദ്ധ നിയമങ്ങൾ പിൻവലിക്കണമെന്നും വിവിധ ആനുകൂല്യങ്ങൾ പരിഷ്‌കരിക്കണമെന്നും ആവശ്യപ്പെട്ട് തിങ്കളാഴ്ച ഭാരതീയ മസ്ദൂർ സംഘം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ചും ധർണയും നടത്തും. 17ന് രാവിലെ 10.30ന് കട്ടപ്പന ഇടുക്കിക്കവലയില്‍നിന്ന് മാര്‍ച്ച് ആരംഭിക്കും. തുടര്‍ന്ന് ഓപ്പണ്‍ സ്റ്റേഡിയത്തില്‍ ധര്‍ണ നടക്കുമെന്ന് നേതാക്കൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു .

 കാലഹരണപ്പെട്ട തൊഴിൽ നിയമങ്ങൾ പരിഷ്‌കരിച്ച് പുതിയ ലേബർ കോഡുകൾ നടപ്പാക്കിയെങ്കിലും വ്യവസായ ബന്ധ കോഡിലും ഒ.എസ്.എച്ച്. കോഡിലും ഒട്ടേറെ തൊഴിലാളി വിരുദ്ധ നിയമങ്ങൾ കൊണ്ടുവന്നിരിക്കുന്നു. 300 തൊഴിലാളികൾ വരെയുള്ള സ്ഥാപനങ്ങളിൽ സ്റ്റാൻഡിങ് ഓർഡറുകൾ ആവശ്യമില്ലെന്നതും , ലേ ഓഫ്, ലോക്കൗട്ട് , റിട്രഞ്ച്‌മെന്റ് തുടങ്ങിയ നടപടികൾ 300 തൊഴിലാളികൾ വരെയുള്ള സ്ഥാപനങ്ങൾക്ക് അനുമതി കൂടാതെ നടപ്പാക്കാം എന്ന വ്യവസ്ഥ , പണിമുടക്ക് അസാധ്യമാകും വിധം കൊണ്ടുവന്നിരിക്കുന്ന നിയമങ്ങൾ. ഇവയൊന്നും അംഗീകരിക്കാൻ കഴിയില്ല.എന്ന് നേതാക്കൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

കരാർവത്കരണം വ്യാപകമാക്കാനും സ്ഥിര നിയമനം അവസാനിപ്പിക്കാനുമാണ് നീക്കം. ചാരിറ്റബിൾ, സോഷ്യൽ, ഫിലാന്ത്രോപിക് നിർവചനങ്ങളിൽ വരുന്ന അങ്കണവാടി, ആശുപത്രി, ആശാ വർക്കർ, സ്‌കൂളുകൾ തുടങ്ങിയ സ്ഥാപനങ്ങളിൽ തൊഴിലാളി യൂണിയൻ പ്രവർത്തനം അസാധ്യമാകും. ഇത്തരം നിയമങ്ങൾ പുന: പരിശോധിക്കേണ്ടത് ആവശ്യമാണ്. എന്നും തിരുത്തൽ ശക്തിയായി പ്രവർത്തിക്കുന്ന ബി.എം.എസ്. തൊഴിലാളി വിരുദ്ധ നയങ്ങൾ തിരുത്തണം എന്നാവശ്യപ്പെട്ട് പ്രക്ഷോഭം നടത്തുമെന്ന് നേതാക്കളായ എൻ.ബി.ശശിധരൻ, കെ.സി.സിനീഷ് കുമാർ, എം.പി.റെജികുമാർ, ബി.വിജയൻ എന്നിവർ പറഞ്ഞു.

What's Your Reaction?

like

dislike

love

funny

angry

sad

wow