കേരള സ്റ്റേറ്റ് പെൻഷനേഴ്‌സ് യൂണിയൻ കട്ടപ്പന ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വയോജന ദിനാചരണം സംഘടിപ്പിച്ചു
കേരള സ്റ്റേറ്റ് പെൻഷനേഴ്‌സ് യൂണിയൻ കട്ടപ്പന ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വയോജന ദിനാചരണം സംഘടിപ്പിച്ചു.പേഴും കവല പെൻഷൻ ഭവനിൽ വെച്ച് നടന്ന ദിനാചരണം മുതിർന്ന അംഗം ഐ വി ജോൺ ഉദ്ഘാടനം ചെയ്തു. കട്ടപ്പന നഗരസഭ ക്ലീൻ സിറ്റി മാനേജർ അറ്റ്ലി പി ജോൺ വയോജന ദിന സന്ദേശം നൽകി.ഒക്ടോബർ ഒന്നിന് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻറെ നേതൃത്വത്തിൽ കേരളത്തിലെ എല്ലാ ബ്ലോക്ക് കേന്ദ്രങ്ങളിലും വയോജന ദിനമായി ആചരിക്കുകയാണ്. ഇതിൻറെ ഭാഗമായാണ് കട്ടപ്പന ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ വയോജന ദിനാഘോഷം സംഘടിപ്പിച്ചത്.പേഴും കവല പെൻഷൻ ഭവനിൽ വച്ചാണ് പരിപാടി സംഘടിപ്പിച്ചത്.
കട്ടപ്പന നഗരസഭ ക്ലീൻ സിറ്റി മാനേജർ അറ്റ്ലി പി ജോൺ വയോജന ദിന സന്ദേശം നൽകി.തുടർന്ന് മുതിർന്ന സംഘടന അംഗങ്ങളെ ചടങ്ങിൽ വച്ച് ആദരിച്ചു. സംഘടനയുടെ കട്ടപ്പന ബ്ലോക്ക് പ്രസിഡണ്ട് ടോമി കൂത്രപ്പള്ളി ചടങ്ങിൽ അധ്യക്ഷൻ ആയിരുന്നു. സെക്രട്ടറി കെ വി വിശ്വനാഥൻ, സംഘടനയുടെ ജില്ലാ പ്രസിഡണ്ട് ലീലാമ്മ ഗോപിനാഥ് ,കെ ശശിധരൻ,കെ പി ദിവാകരൻ,കെ ആർ രാമചന്ദ്രൻ ,ത്രേസ്യമ്മ മാത്യു,കെ ആർ ചന്ദ്രൻ,ടി കെ വാസു .ടി വി സാവിത്രി,ഉഷ കുമാരി വി കെ തുടങ്ങിയവർ സംസാരിച്ചു

