കേരള സർക്കാർ സഹകരണ വകുപ്പ് അംഗ സമാശ്വാസ നിധി ധനസഹായ വിതരണത്തിൻ്റെ ഇടുക്കി ജില്ലാ തല ഉദ്ഘാടനം കട്ടപ്പനയിൽ നടന്നു. ഇടുക്കി എം.എൽ.എ റോയി കെ പൗലോസ് ഉദ്ഘാടനം ചെയ്തു.

Aug 15, 2026 - 08:40
 0
കേരള സർക്കാർ സഹകരണ വകുപ്പ് അംഗ സമാശ്വാസ നിധി ധനസഹായ വിതരണത്തിൻ്റെ ഇടുക്കി ജില്ലാ തല ഉദ്ഘാടനം കട്ടപ്പനയിൽ നടന്നു.
ഇടുക്കി എം.എൽ.എ റോയി കെ പൗലോസ് ഉദ്ഘാടനം ചെയ്തു.
This is the title of the web page

കട്ടപ്പന സർവ്വീസ് സഹകരണ ബാങ്ക് ഓഡിറോറിയത്തിൽ വെച്ചാണ് പരിപാടി സംഘടിപ്പിച്ചത്.സഹകരണ പ്രസ്ഥാനത്തിലെ അംഗങ്ങൾക്കുള്ള കരുതലും സുരക്ഷിതത്വവും ഉറപ്പുവരുത്തുന്ന പ്രധാന പദ്ധതിയാണ് കേരള സംസ്ഥാന സഹകരണ അംഗ സമാശ്വാസ നിധി. 

സഹകാരികളായ അംഗങ്ങൾക്ക് രോഗങ്ങൾ ഉൾപെടെ ഉണ്ടായി പ്രതിസന്ധിയിലാകുന്ന സാഹചര്യമുണ്ടാകുമ്പോൾ അവർക്ക് കൈത്താങ്ങ് നൽകുവാൻ അംഗ സമാശ്വാസനിധിക്ക് കഴിയുന്നു.ഇടുക്കി ജില്ലയിൽ ഇതിന് അർഹരായിട്ടുള്ളവർക്കുള്ള സമാശ്വാസ നിധിയുടെ ജില്ലാതല വിതരണം ഉദ്ഘാടനമാണ് നടന്നത്. ഇടുക്കി എം.എൽ.എ റോയി കെ പൗലോസ് ഉദ്ഘാടനം ചെയ്തു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

കട്ടപ്പന നഗരസഭ അധ്യക്ഷൻ ജോയി വെട്ടിക്കുഴി അധ്യക്ഷൻ ആയിരുന്നു. ജോയിൻറ് രജിസ്ട്രാർ എം.കലാവതി,ജിൻസൺ വർക്കി, ഇന്ദു സുധാകരൻ, ടി കെ ഷാജി, എം ജെ വാവച്ചൻ,കെ കെ അനിൽ, കെഎച്ച് അനസ് . അനിൽകുമാർ, ടി. വിനോദ്,ടി.ജി .ലിജു, കെ ജോസ്, ശാലിനി പി ആർ, ശങ്കർ കെ, റോയി വർഗീസ്. എന്നിവർ സംസാരിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow