ഇടുക്കി അസോസിയേഷൻ കുവൈറ്റ് വനിതാവേദി സ്തനാർബുദ ബോധവൽക്കരണ സെമിനാർ സംഘടിപ്പിക്കുന്നു

Oct 1, 2026 - 10:00
 0
ഇടുക്കി അസോസിയേഷൻ കുവൈറ്റ് വനിതാവേദി സ്തനാർബുദ ബോധവൽക്കരണ സെമിനാർ സംഘടിപ്പിക്കുന്നു
This is the title of the web page

ഇടുക്കി അസോസിയേഷൻ കുവൈത്ത് (IAK) വനിതാ വേദി, മെട്രോ മെഡിക്കൽ ഗ്രൂപ്പുമായി സഹകരിച്ച് സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി "പിങ്ക് ഒക്ടോബർ 2026 - സ്തനാർബുദ ബോധവൽക്കരണം സെമിനാർ” സംഘടിപ്പിക്കുന്നു.ഒക്ടോബർ 6 ചൊവ്വാഴ്ച വൈകിട്ട് 6.30-ന് ദജീജിലെ മെട്രോ മെഡിക്കൽ ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടിയിലൂടെ സ്ത്രീകളിൽ സ്തനാർബുദത്തെക്കുറിച്ചുള്ള അവബോധം വർധിപ്പിക്കുക, നേരത്തെയുള്ള രോഗനിർണയത്തിൻ്റെ പ്രാധാന്യം മനസ്സിലാക്കുക, കൃത്യമായ ഇടവേളകളിലുള്ള പരിശോധനകളും സ്വയം സ്തനപരിശോധനയും പ്രോത്സാഹിപ്പിക്കുന്നതാണ്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

മെട്രോ മെഡിക്കൽ കെയർ ഫർവാനിയയിലെ ഗൈനക്കോളജിസ്റ്റ് ഡോ. ഹിമ സുഭാഷ് ബേബി (MBBS, MS, DNB) ബോധവൽക്കരണ ക്ലാസിന് നേതൃത്വം നൽകും. സ്തനാരോഗ്യം, സ്തനാർബുദത്തിൻ്റെ പ്രാരംഭ ലക്ഷണങ്ങൾ, പരിശോധനാ രീതികൾ, സമയബന്ധിതമായ വൈദ്യസഹായത്തിന്റെ പ്രാധാന്യം എന്നിവയെക്കുറിച്ച് ഡോക്ടർ വിശദീകരിക്കും.15 വയസ്സിന് മുകളിലുള്ള എല്ലാ സ്ത്രീകൾക്കും പരിപാടിയിൽ പങ്കെടുക്കാവുന്നതാണ്. ഇടുക്കി അസോസിയേഷൻ അംഗങ്ങൾ അല്ലാത്തവർക്കും പങ്കെടുക്കാം. 

Slide 1
Slide 2
Slide 1
Slide 2

ഇടുക്കി അസോസിയേഷൻ വനിതാ വേദിയുടെ നേതൃത്വത്തിൽ അസോസിയേഷൻ എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ സജീവ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.സ്ത്രീകൾ സ്വന്തം ആരോഗ്യത്തിന് മുൻഗണന നൽകുന്നതിനും സ്തനാർബുദത്തെക്കുറിച്ചുള്ള അവബോധം വർധിപ്പിക്കുന്നതിനും നേരത്തെയുള്ള രോഗ നിർണയത്തിന്റെയും പ്രതിരോധ പരിശോധനകളുടെയും പ്രാധാന്യം കുവൈത്തിലെ ഇന്ത്യൻ സമൂഹത്തിലെ എല്ലാ വനിതകളുടെയും ബോധവൽക്കരണ സെമിനാറിലേക്ക് ഇടുക്കി അസോസിയേഷൻ കുവൈറ്റ് സ്വാഗതം ചെയ്‌തു. പരിപാടിയിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ ഫ്ലയറിലുള്ള ക്യു.ആർ. കോഡ് സ്ക‌ാൻ ചെയ്‌ത് രജിസ്റ്റർ ചെയ്യേണ്ടതാണെന്ന് ഭാരവാഹികൾ അറിയിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow