കട്ടപ്പന പോർസ്യൂങ്കുല ആശ്രമ ദൈവാലയത്തിൽ ബൈബിൾ കൺവെൻഷൻ തുടങ്ങി
കട്ടപ്പന പോർസ്യൂങ്കുല ആശ്രമ ദൈവാലത്തിൽ വിശുദ്ധ ഫ്രാൻസീസ് അസ്സീസിയുടെ തിരുനാൾ ആഘോഷവും ബൈബിൾ കൺവെൻഷനും, വി. ഫ്രാൻസിസ് അസ്സീസിയുടെ സ്വർഗ്ഗ പ്രാപ്തിയുടെ 800-ാം വാർഷികവും 1,2,3,4, തീയതികളിൽ വൈകുന്നേരം 3.30pm മുതൽ രാത്രി 8.30 വരെയാണ് നടക്കുന്നത്.തിരുനാളിന് മുന്നോടിയായി ആരംഭിച്ച ബൈബിൾ കൺവെൻഷന്റെ ആദ്യ ദിനം
ആതിരമ്പുഴ കാരീസ് ഭവൻ ഡയറക്ടർ,റവ. ഫാ. ബിജിൽ ചക്കിയത്ത് വചന പ്രാഘോഷണം നടത്തി. ആശ്രമം സുപ്പീരിയർ റവ. ഫാ. സേവ്യർ കൊച്ചുറുമ്പിൽ കൺവെൻഷൻ ഉൽഘാടനം ചെയ്തു. കട്ടപ്പന സെന്റ് ജോർജ് ഫെറോന അസിസ്റ്റന്റ് വികാരി റവ. ഫാ. അനൂപ് കരിങ്ങാട് വിശുദ്ധ കുർബാനക്ക് മുഖ്യ കാർമികത്യം വഹിച്ചു.നാളെ ഉച്ചകഴിഞ്ഞു 4 ന് തോവരയാർ ഇൻഫെന്റ് ജീസ്സസ് പള്ളി വികാരി ഫാ. ജോൺ മുണ്ടക്കാട്ട് വിശുദ്ധ കുർബാന അർപ്പിക്കും . തുടർന്ന് വയനാട് - വടുവൻചാൽ, അനുഗ്രഹ ധ്യാന കേന്ദ്രം ഡയറക്ടർ റവ.ഫാ. മാത്യു വയലാമണ്ണിൽ നയിക്കുന്ന ബൈബിൾ കൺവെൻഷനും ദിവ്യ കാരുണ്യ ആരാധനയും നടക്കും.
തിരുനാൾ സമാപന ദിനമായ 4ന് വൈകുന്നേരം 4 ന് നടക്കുന്ന ആഘോഷമായ വി. കുർബാനക്കും തിരുനാൾ സന്ദേശത്തിനും ഇടുക്കി രൂപത മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേൽ മുഖ്യ കാർമികത്യം വഹിക്കും. അസിസ്സി കോട്ടയം സെന്റ് ജോസഫ് പ്രോവിൻസ്, പ്രോവിൻഷ്യൽ ഫാ.സരീഷ് തോണ്ടാംകുഴിയിൽ സഹകർമികത്യം വഹിക്കും.
ഫാ. സന്തോഷ് പീസ് വില്ല, റവ.ഫാ. തോമസ്പാലേലിൽ, റവ. ഫാ. പീറ്റർ, കൺവീനർമാരായ ജോസഫ് മണിക്കൊമ്പിൽ, ജോസ് പൂനാട്ട് , ജോസ് മാക്കിയിൽ, സിബി പാലമറ്റം എന്നിവർ നേതൃത്വം നൽകി.

