ഇടമലക്കുടിയിലെ റോഡ് നിര്‍മ്മാണം അടിയന്തരമായി പൂര്‍ത്തീകരിക്കാന്‍ മന്ത്രി കെ.എ തുളസി നിര്‍ദേശം നല്‍കി

Jul 16, 2026 - 17:42
 0
ഇടമലക്കുടിയിലെ റോഡ് നിര്‍മ്മാണം അടിയന്തരമായി പൂര്‍ത്തീകരിക്കാന്‍ മന്ത്രി കെ.എ തുളസി  നിര്‍ദേശം  നല്‍കി
This is the title of the web page

ഇടമലക്കുടിയിലെ റോഡ് നിര്‍മ്മാണം അടിയന്തരമായി പൂര്‍ത്തീകരിക്കാന്‍ മന്ത്രി കെ.എ തുളസിയുടെ നിര്‍ദേശം. ഗോത്രവര്‍ഗ പഞ്ചായത്തായ ഇടമലക്കുടിയുടെ വികസനപ്രവര്‍ത്തനങ്ങള്‍ പ്രത്യേകം അവലോകനം ചെയ്യാന്‍ ചേര്‍ന്ന യോഗത്തിലാണ് മന്ത്രിയുടെ നിര്‍ദേശം. 45 ദിവസത്തിനകം റോഡ് നിര്‍മ്മാണം പൂര്‍ത്തീകരിച്ച് സഞ്ചാരയോഗ്യമാക്കാന്‍ പൊതുമരാമത്ത് വകുപ്പിന് നിര്‍ദേശം നല്‍കി. 

വനം വകുപ്പ് മുഖേന നിര്‍മ്മിച്ച് നല്‍കിയ 58 വീടുകള്‍ തകര്‍ന്ന അവസ്ഥയിലാണ്. ഈ വീടുകള്‍ ഇടുക്കി പാക്കേജില്‍ ഉള്‍പ്പെടുത്തി പുനര്‍നിര്‍മ്മിക്കും. ഭക്ഷ്യധാന്യം സംഭരിക്കുന്നതിനുള്ള ഗോഡൗണിന്റെ നിര്‍മ്മാണം പൂര്‍ത്തിയായി. ഒരാഴ്ചയ്ക്കകം കെട്ടിടം നമ്പറിട്ട് സിവില്‍ സപ്ലൈസ് വകുപ്പിന് കൈമാറാന്‍ പഞ്ചായത്തിന് നിര്‍ദേശം നല്‍കി. ഡിജിറ്റല്‍ കണക്ടിവിറ്റി ഉറപ്പാക്കുന്നതിന് പ്രദേശത്തെ വൈദ്യുതീകരണ ജോലികള്‍ ഊര്‍ജിതമാക്കാനും നിര്‍ദേശിച്ചു. 

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

നിലവില്‍ ഇവിടെ ടവറുകളുണ്ടെങ്കിലും സോളാര്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്നതിനാല്‍ ഭാഗികമായി മാത്രമെ കവറേജ് ലഭിക്കുന്നുള്ളൂ. വൈദ്യുതീകരണ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ കെഎസ്ഇബിക്ക് നിര്‍ദേശം നല്‍കി. കെഎസ്ഇബിയുടെ കേബിളുകള്‍ തകരാറിലായതുമായി ബന്ധപ്പെട്ട പരിശോധന ഏകോപിപ്പിക്കാന്‍ അടിമാലി ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസറെ ചുമതലപ്പെടുത്തി. കുടിവെളള ലഭ്യത ഉറപ്പാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ജലജീവന്‍ മിഷന്റെ നേതൃത്വത്തില്‍ ഈ വര്‍ഷം ഡിസംബറില്‍ പൂര്‍ത്തീകരിക്കാനും മന്ത്രി നിര്‍ദേശിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow