മൂന്നാറില്‍ വിനോദസഞ്ചാരികളുടെ കാര്‍ നിയന്ത്രണം നഷ്ടപ്പെട്ട് താഴ്ച്ചയിലേക്ക് മറിഞ്ഞു; അഞ്ച് പേര്‍ക്ക് നിസാര പരിക്ക്
മൂന്നാറില്‍ വിനോദസഞ്ചാരികളുടെ കാര്‍ നിയന്ത്രണം നഷ്ടപ്പെട്ട് താഴ്ച്ചയിലേക്ക് മറിഞ്ഞു. വാഹനത്തിലുണ്ടായിരുന്ന നാല് വയസുള്ള കുട്ടിയടക്കം അഞ്ച് പേര്‍ നിസാര പരിക്കുകളോടെ രക്ഷപെട്ടു. സേലത്ത് നിന്ന് മൂന്നാറിലേക്ക് വിനോദയാത്രയ്ക്ക് എത്തിയ സംഘമാണ് അപകടത്തില്‍പ്പെട്ടത്. റോഡിന്റെ വശങ്ങളില്‍ മതിയായ സുരക്ഷാ ഭിത്തിയോ ക്രാഷ് ബാരിയറുകളോ ഇല്ലാത്തതാണ് അപകടങ്ങള്‍ക്ക് കാരണമെന്നാണ് പരാതി.



