കാഞ്ചിയാർ കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും ഇടുക്കി ജില്ലാ അന്ധത നിവാരണ യൂണിറ്റിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ റോട്ടറി ക്ലബ് ഓഫ് കട്ടപ്പന ഹെറിറ്റേജിന്റെ സഹകരണത്തോടെ കാഞ്ചിയാർ പള്ളിക്കവലയിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു
കാഞ്ചിയാർ കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും ഇടുക്കി ജില്ലാ അന്ധത നിവാരണ യൂണിറ്റിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ റോട്ടറി ക്ലബ് ഓഫ് കട്ടപ്പന ഹെറിറ്റേജിന്റെ സഹകരണത്തോടെ കാഞ്ചിയാർ പള്ളിക്കവലയിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു.കാഞ്ചിയാർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് അനീഷ് മണ്ണൂർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
കാഞ്ചിയാർ പള്ളിക്കവല വനിതാ സാംസ്കാരിക നിലയത്തിൽ വെച്ചാണ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചത് രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് ഒരു മണി വരെയാണ് ക്യാമ്പ് നടന്നത് കാഴ്ച സംരക്ഷിക്കുക ജീവിതം സുന്ദരമാക്കുക എന്ന ആപ്തവാക്യം മുൻനിർത്തിയാണ് ക്യാമ്പ് നടന്നത് ജില്ല അന്ധത നിവാരണമൊബൈൽ യൂണിറ്റ് സർജൻ ഡോക്ടർ മീര മാത്യു നേതൃത്വം നൽകി കാഞ്ചിയാ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് അനീഷ് മണ്ണൂർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
ഉദ്ഘാടന ചടങ്ങിൽ കാഞ്ചിയാർ ഗ്രാമപഞ്ചായത്ത് അംഗം ജോസഫ് മൂഴയിൽ അധ്യക്ഷൻ ആയിരുന്നു. റോട്ടറി ക്ലബ് ഓഫ് കട്ടപ്പന പ്രസിഡണ്ട് ഷിബു പോൾ മുഖ്യപ്രഭാഷണം നടത്തി. ഡോക്ടർ മീരാ മാത്യു ആരോഗ്യ സന്ദേശം നൽകി ജില്ലാ കോഡിനേറ്റർ സ്മിത ഷാനി,ചാർലി പാലമറ്റം, സണ്ണി മാംബറയിൽ ഹെൽത്ത് ഇൻസ്പെക്ടർ അനീഷ് ഗ്രാമപഞ്ചായത്ത് അംഗം സന്ധ്യ ജയൻ എന്നിവർ സംസാരിച്ചു.





