ലഹരിക്കെതിരെ കൈകോർത്ത് ആനവിലാസം വ്യാപാര സമൂഹവും സ്കൂളും

Jul 15, 2026 - 18:22
 0
ലഹരിക്കെതിരെ കൈകോർത്ത് ആനവിലാസം വ്യാപാര സമൂഹവും സ്കൂളും
This is the title of the web page

കേരള സർക്കാരിന്റെ ലഹരിവിരുദ്ധ ജനകീയ ക്യാമ്പയിനായ 'ഓപ്പറേഷൻ തൂഫാന്' പിന്തുണ പ്രഖ്യാപിച്ച് ആനവിലാസം സെന്റ് ജോർജ് യു.പി. സ്കൂളും കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ആനവിലാസം യൂണിറ്റും സംയുക്തമായി നടത്തിയ ലഹരിവിരുദ്ധ റാലിയും പൊതുസമ്മേളനവും ജനകീയ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി .

ആനവിലാസം ടൗണിൽ നടന്ന പൊതുസമ്മേളനത്തിൽ സ്കൂൾ മാനേജർ റവ. ഫാ. റോബിൻ പട്രക്കാലായിൽ അധ്യക്ഷത വഹിച്ചു. കാഞ്ഞിരപ്പള്ളി രൂപതാ വികാരി ജനറൽ റവ. ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കൽ ഉദ്ഘാടനം നിർവഹിച്ചു. കുമളി SHO കിഷോർ സണ്ണി മുഖ്യപ്രഭാഷണം നടത്തി. ലഹരി ഉപയോഗത്തിന്റെ ദൂഷ്യഫലങ്ങളെക്കുറിച്ചും യുവതലമുറയെ സംരക്ഷിക്കുന്നതിൽ കുടുംബത്തിന്റെയും വിദ്യാലയത്തിന്റെയും സമൂഹത്തിന്റെയും കൂട്ടായ ഉത്തരവാദിത്തത്തെക്കുറച്ചും വിവിധ മേഖലകളിലെ പ്രമുഖർ സംസാരിച്ചു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

പരിപാടിയുടെ ഭാഗമായി ലഹരിവിരുദ്ധ സൈക്കിൾ റാലി, ഫ്ലാഷ് മോബ്, ലഹരിവിരുദ്ധ പ്രതിജ്ഞ, ബോധവൽക്കരണ ലഘുലേഖ വിതരണം, തുടങ്ങിയ പരിപാടികൾ സംഘടിപ്പിച്ചു. ലഹരിക്കെതിരെ സമൂഹത്തിൽ ശക്തമായ ബോധവൽക്കരണം സൃഷ്ടിക്കുക, വിദ്യാർഥികളിൽ ലഹരിയുടെ ദൂഷ്യവശങ്ങളെക്കുറിച്ച് അവബോധം വളർത്തുക, ആരോഗ്യകരമായ സമൂഹനിർമ്മാണത്തിന് വഴിയൊരുക്കുക, ലഹരി മാഫിയക്കെതിരെ ജാഗ്രത പുലർത്താൻ പൊതുസമൂഹത്തെ പ്രാപ്തരാക്കുക എന്നീ ലക്ഷ്യങ്ങളോടെ നടത്തിയ സമ്മേളത്തിൽ KVVES ആനവിലാസം യൂണിറ്റ് പ്രസിഡന്റ് ബിനീഷ് കുമാർ KVVES ജില്ലാ എക്സിക്യൂട്ടിവ് V.C മാത്യു , KVVES യുണിറ്റ് ജനറൽ സെക്രട്ടറി തോമസ് പോൾ, ഹെഡ് മാസ്റ്റർ ശ്രീ ബിജു ജേക്കബ് PTA പ്രസിഡന്റ് റോയി റ്റി ഇമ്മാനുവൽ പി.റ്റി.എ ,എം പി റ്റി എ പ്രതിനിധികൾ രക്ഷിതാക്കൾ ,വ്യാപാരികൾ , അധ്യാപകർ, വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow