ലഹരിക്കെതിരേ തൂഫാന്‍ ജാഗരണ്‍ കൂട്ടയോട്ടവുമായി എംഇഎസ് വിദ്യാര്‍ഥികള്‍ ആവേശമായി എംഎല്‍എയും
ആമയാര്‍- ലഹരിക്കെതിരെ വണ്ടന്‍മേട് എംഇഎസ് ഹയര്‍സെക്കണ്ടറി സ്കൂള്‍ എന്‍എസ്എസ് യൂണിറ്റ് സംഘടിപ്പിച്ച കൂട്ടയോട്ടം ഉടുന്പന്‍ചോല എംഎല്‍എ അഡ്വ. സേനാപതി വേണുവിന്‍റെ മുഴുനീള സാന്നിധ്യം കൊണ്ട് വേറിട്ടതായി. തൂഫാന്‍ ജാഗരണ്‍ എന്ന പേരില്‍ ചേറ്റുകുഴിയില്‍ നിന്നും ആരംഭിച്ച കൂട്ടയോട്ടത്തിന്‍റെ ഫ്ലാഗ് ഓഫ് കര്‍മം നിര്‍വഹിച്ച അദ്ദേഹം തുടര്‍ന്ന് രണ്ടരകിലോമീറ്ററോളം കൂട്ടയോട്ടത്തില്‍ പങ്കാളിത്തംവഹിച്ചത് വിദ്യാര്‍ഥികള്‍ക്ക് ആവേശമായി.
സംസ്ഥാനസര്‍ക്കാര്‍ നടത്തുന്ന ലഹരിവിരുദ്ധ പോരാട്ടത്തോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് സ്കൂളിലെ നാഷണല്‍ സര്‍വീസ് സ്കീം യൂണിറ്റ് പരിപാടി സംഘടിപ്പിച്ചത്. ഫ്ലാഷ് മോബും ലഹരി വിരുദ്ധ സ്‌കിറ്റും പരിപാടിയുടെ മാറ്റുകൂട്ടി. ജീവിതത്തെ നശിപ്പിക്കുന്ന ലഹരിക്കെതിരെ പോരാടാനും നല്ലശീലങ്ങള്‍ ജീവിതലഹരിയാക്കി മാറ്റാനും വിദ്യാര്‍ഥി സമൂഹം തയ്യാറാവണമെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ എംഎല്‍എ ആഹ്വാനം ചെയ്തു. ലഹരിക്കെതിരെ സമൂഹ മനസ്സാക്ഷി ഉണരാന്‍ ഇത്തരം പരിപാടികള്‍ ഏറെ സഹായകരമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് മിനി ടോമി, വണ്ടന്‍മേട് പഞ്ചായത്ത് പ്രസിഡന്‍റ് സൂസന്‍ ജേക്കബ്, കരുണാപുരം പഞ്ചായത്ത് പ്രസിഡന്റ് വി എസ് ബിനു, നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് സി എസ് യശോധരന്‍, കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍റിങ് കമ്മിറ്റി ചെയര്‍മാന്‍ ജോബന്‍ പാനോസ്, നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് മെംബര്‍ കെ കെ കുഞ്ഞുമോന്‍,വണ്ടന്‍മേട് ഗ്രാമപഞ്ചായത്ത് മെംബര്‍ ആനിയമ്മ കുര്യാക്കോസ്, എംഇഎസ് സ്റ്റേറ്റ് എക്സിക്യൂട്ടീവ് മെംബര്‍ അഡ്വ. ഹനീഫ റാവുത്തര്‍, ഉടുന്പന്‍ ചോല എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ബിനു കെ ബി, കന്പം മെട്ട് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ രതീഷ് ഗോപാല്‍, പ്രിന്‍സിപ്പല്‍ അബ്ദുറസാഖ് ടി, ഹെഡ്മിസ്ട്രസ് മായ വസുന്ധരാദേവി എന്നിവര്‍ സംബന്ധിച്ചു. പ്രോഗ്രാം ഓഫീസര്‍ ഷൈന്‍ ജോസ് പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.





