അടിമാലി വാളറയ്ക്കും ചീയപ്പാറയ്ക്കും ഇടയില്‍ ബൈക്കും കാറും കൂട്ടിയിടിച്ചു; ബൈക്ക് യാത്രികരായ അച്ഛനും മകനും പരിക്ക്
അടിമാലി വാളറയ്ക്കും ചീയപ്പാറയ്ക്കും ഇടയില്‍ ബൈക്കും കാറും കൂട്ടിയിടിച്ച് അപകടം. ബൈക്ക് യാത്രികരായ അച്ഛനും മകനും പരിക്കേറ്റു. അടിമാലി സ്വദേശികളായ കളപ്പുരയില്‍ ബിനോയ്, മകന്‍ വിഷ്ണു എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇതില്‍ ബിനോയിയുടെ പരിക്ക് ഗുരുതരമാണ്. ഇരുവരെയും കോതമംഗലത്തുളള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോതമംഗലം ഭാഗത്തുനിന്ന് വന്ന ബൈക്കും അടിമാലി ഭാഗത്തുനിന്ന് വന്ന കാറും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.



