കാട്ടാനക്കൂട്ടം ഉൾവനത്തിലേക്ക് പോകാൻ തയ്യാറാകുന്നില്ല ജനവാസ മേഖലയിൽ ഭീതിപരത്തി കാട്ടാനക്കൂട്ടം

Jul 15, 2026 - 13:43
 0
കാട്ടാനക്കൂട്ടം ഉൾവനത്തിലേക്ക് പോകാൻ തയ്യാറാകുന്നില്ല ജനവാസ മേഖലയിൽ ഭീതിപരത്തി കാട്ടാനക്കൂട്ടം
This is the title of the web page

ഉൾവനത്തിലേക്ക് പോകാൻ കൂട്ടാക്കാതെ ജനവാസ മേഖലയിൽ തമ്പടിച്ചിരിക്കുന്ന കാട്ടാനകളെ ഭയന്ന് കഴിയേണ്ട അവസ്ഥയാണ് പട്ടുമലയിലെ ജനങ്ങൾക്ക്, പട്ടുമല എസ്റ്റേറ്റിലെ പൂങ്കാവനം ഭാഗത്തിനോട് ചേർന്ന് കാടും മൂടിയ പ്രദേശത്ത് തമ്പടിച്ചിരിക്കുന്ന ഈ കാട്ടാനക്കൂട്ടം രാത്രിയാകുന്നതോടെ ജനജീവിതത്തെ ഭീതിയിലാഴ്തുകയാണ്, നിരന്തരമായി ജനവാസ മേഖലയിൽ ഇറങ്ങുന്ന കാട്ടാനകൾ വൻ നാശനഷ്ടം ആണ് സൃഷ്ടിക്കുന്നത്, കഴിഞ്ഞ കുറച്ചു നാളുകളായി മഞ്ചുമല രാജമുടി പട്ടുമല ഭാഗങ്ങളായി കാട്ടാനയുടെ ശല്യം അതി രൂക്ഷമായി തുടരുകയാണ് ഈ കഴിഞ്ഞ രാത്രിയും പട്ടുമലയിൽ ഇറങ്ങിയ കാട്ടാന വ്യാപകമായി കൃഷി നശിപ്പിക്കുകയും ചെയ്തു.

ഇതു മാത്രമല്ല നിരന്തരമായി ജനവാസ മേഖലയിൽ തുടരുന്ന കാട്ടാനക്കൂട്ടം കൃഷിക്ക് മാത്രമല്ല മനുഷ്യജീവനം വലിയ ഭീഷണിയാണ് ഉയർത്തുന്നത്, ഒരു കൊമ്പൻ ഉൾപ്പെടെ നാല് ആനകളാണ് ഈ പ്രദേശത്ത് തുടരുന്നത് സന്ധ്യ മയങ്ങിയാൽ ഈ പ്രദേശത്തെ ജനങ്ങൾക്ക് പുറത്തിറങ്ങാൻ തന്നെ ഭയമാണ് എന്നും പകൽ സമയങ്ങളിൽ കൃഷിയിടങ്ങളിൽ ജോലി ചെയ്യാനും കഴിയാത്ത സാഹചര്യമാണ് ഇപ്പോൾ ഉള്ളത് എന്നും വാർഡ് മെമ്പർ എൽസി ഷെയർ പറഞ്ഞു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

 കാട്ടാനയ്ക്ക് പുറമേ കല്ലാർ പ്രദേശത്ത് നാട്ടു സാന്നിധ്യവും രൂക്ഷമാകുന്നു ഈ സാഹചര്യത്തിൽ മേഖലയിൽ ഇറങ്ങുന്ന വന്യമൃഗങ്ങളെ തുരത്താൻ കഴിയാതെ നിഷ്ക്രിയമാവുകയാണ് വനം വകുപ്പ് അധികൃതരും വന്യമൃഗ സാന്നിധ്യം ഉണ്ടാകുന്ന പ്രദേശങ്ങളിൽ വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തി പടക്കം പൊട്ടിച്ച് തൽക്കാലം അവയെ അകറ്റിനിർത്തുക എന്നതിലപ്പുറത്തേക്ക് വന്യമൃഗങ്ങളെ ഉൽപനത്തിലേക്ക് തുരത്തി വിടാനുള്ള യാതൊരു നടപടിയും ഇവരുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നില്ല എന്നും നാട്ടുകാരുടെ ആക്ഷേപൂക്ഷമാകുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow