കട്ടപ്പന ജെറോംസ് സ്കൂളിൽ കരാട്ടേ പരിശീലിച്ചു വന്ന ഏഴ് പേർക്ക് ബ്ലാക്ക് ബെൽറ്റും സർട്ടിഫിക്കറ്റും വിതരണം നടത്തി. സ്‌കൂൾ ഹെഡ് മിസ്‌ട്രസ് ബിൻസി സെബാസ്റ്റ്യൻ സർട്ടിഫിക്കറ്റും ബെൽറ്റും വിതരണം ചെയ്തു.
കഴിഞ്ഞ നാല് വർഷമായി ചെയ്തുവന്ന കഠിന പരിശീലനത്തിൻ്റെ ഭാഗമായാണ് ഏഴ് കുട്ടികൾ ബ്ലാക്ക് ബെൽറ്റ് കരസ്‌തമാക്കിയത്. ടോമി ജോസഫ് വെട്ടിക്കുഴയാണ് പരിശീലകൻ. സ്‌കൂൾ അസംബ്ലിയിൽ വച്ച് നടന്ന ചടങ്ങിൽ ഹെഡ് മിസ്‌ട്രസ് ബിൻസി സെബാസ്റ്റ്യൻ സർട്ടിഫിക്കറ്റും ബെൽറ്റും വിതരണം ചെയ്തു.
ലോകത്തിലെ ഏറ്റവും പ്രശസ്തമായ ആയോധന കലകളിൽ ഒന്നാണ് കരാട്ടെ. കരാട്ടെ വളരെ ഫലപ്രദമായ ഒരു സ്വയം പ്രതിരോധ സംവിധാനമാണ്, കൂടാതെ നിരവധി ജീവിത നൈപുണ്യങ്ങളെയും മൂല്യങ്ങളെയും പ്രോത്സാഹിപ്പിക്കുന്ന മികച്ച ഒരു വ്യായാമ രൂപവുമാണ്.
സീനിയർ അസിസ്‌റ്റൻ്റ് മേരി ജോസഫ്,സ്‌റ്റാഫ് സെക്രട്ടറി ബെന്നി കെ.പി. , PTA സെക്രട്ടറി ജെയ്സൺ ജെറോം, സിസ്റ്റർ ആഷാ ജോർജ്, സിസ്റ്റർ ജീന ജോസ്, സോണി തോമസ്,സോഫിയ മാത്യു തുടങ്ങിയവർ നേതൃത്വം നൽകി.





