ഇടുക്കി നെടുംകണ്ടത്ത് 200 കിലോ നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി

Jul 15, 2026 - 13:06
 0
ഇടുക്കി നെടുംകണ്ടത്ത് 200 കിലോ നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി
This is the title of the web page

ഇടുക്കി നെടുംകണ്ടത്ത് 200 കിലോ നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി.എക്സൈസിന്റെ തണ്ടർ വേട്ടയുടെ ഭാഗമായുള്ള പരിശോധനയിലാണ് പുകയില ഉത്പന്നങ്ങൾ കണ്ടെത്തിയത്.ഏഴ് ലക്ഷം രൂപ വിലവരുന്ന ഉത്പന്നങ്ങൾ ആണ് കണ്ടെത്തിയത്.നെടുംകണ്ടം പടിഞ്ഞാറെ കവലയിൽ വ്യാപാരി പുത്തൻവീട്ടിൽ ഷമീർ ഷംസുദീന്റെ വീട്ടിൽ നിന്നാണ് പുകയില ഉത്പന്നങ്ങൾ കണ്ടെത്തിയത്.15 ചാക്കുകളിൽ ആയി സൂക്ഷിച്ചിരുന്ന 1000 പായ്ക്കറ്റ് നിരോധിത ഉത്പന്നങ്ങൾ ആണ് പിടികൂടിയത്.

ടൗണിലെ പലചരക്ക്, പച്ചക്കറി വ്യാപാരത്തിന്റെ മറവിൽ ആയിരുന്നു വിൽപ്പന കഴിഞ്ഞയിടെ വാഹന പരിശോധനയ്ക്കിടെ നിർത്താതെ പോയ വാഹനത്തെ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ ആണ് പ്രതിയെ പിടികൂടിയത്.ഇയാൾ മേഖലയിലെ നിരോധിത പുകയില ഉത്പന്നങ്ങളുടെ മൊത്ത കച്ചവടക്കാരൻ ആണെന്നാണ് വിവരം.ഇയാളുടെ സ്ഥാപനത്തിന്റെ പ്രവർത്തനം പുനപരിശോധിയ്ക്കാൻ പഞ്ചായത്തിന് റിപ്പോർട്ട് നൽകുമെന്നും നെടുംകണ്ടം എക്സൈസ് അറിയിച്ചു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow