ഓപ്പറേഷന്‍ തൂഫാന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ആനവിലാസം സെന്റ് ജോര്‍ജ് യുപി സ്‌കൂളും കെവിവിഇഎസ് ആനവിലാസം യൂണിറ്റുംചേര്‍ന്ന് ബുധന്‍ രാവിലെ 9.30ന് ആനവിലാസത്ത് ലഹരി വിരുദ്ധ റാലിയും പൊതുസമ്മേളനവും നടത്തും.

Jul 14, 2026 - 18:57
 0
ഓപ്പറേഷന്‍ തൂഫാന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ആനവിലാസം സെന്റ് ജോര്‍ജ് യുപി സ്‌കൂളും കെവിവിഇഎസ് ആനവിലാസം യൂണിറ്റുംചേര്‍ന്ന് ബുധന്‍ രാവിലെ 9.30ന് ആനവിലാസത്ത് ലഹരി വിരുദ്ധ റാലിയും പൊതുസമ്മേളനവും നടത്തും.
This is the title of the web page

ഓപ്പറേഷന്‍ തൂഫാന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ആനവിലാസം സെന്റ് ജോര്‍ജ് യുപി സ്‌കൂളും കെവിവിഇഎസ് ആനവിലാസം യൂണിറ്റുംചേര്‍ന്ന് ബുധന്‍ രാവിലെ 9.30ന് ആനവിലാസത്ത് ലഹരി വിരുദ്ധ റാലിയും പൊതുസമ്മേളനവും നടത്തും. സൈക്കിള്‍ റാലി, ഫ്‌ളാഷ് മോബ്, ലഹരി വിരുദ്ധ പ്രതിജ്ഞ, ലഘുലേഖ വിതരണം, ലഹരിക്കെതിരെ ഐക്യദാര്‍ഢ്യ ഒപ്പുശേഖരണം തുടങ്ങിയ പരിപാടികളും നടത്തും. കാഞ്ഞിരപ്പള്ളി രൂപതാ വികാരി ജനറല്‍ ഫാ. ബോബി അലക്‌സ് മണ്ണംപ്ലാക്കല്‍ ഉദ്ഘാടനംചെയ്യും. മാനേജര്‍ ഫാ. റോബിന്‍ പട്രക്കാലായില്‍ അധ്യക്ഷനാകും. കുമളി എസ്എച്ച്ഒ അഭിലാഷ് കുമാര്‍ മുഖ്യപ്രഭാഷണം നടത്തും. സ്‌കൂളിലെ വിവിധ ക്ലബ്ബുകളുടെ പ്രവര്‍ത്തനോദ്ഘാടനവും ഇതോടനുബന്ധിച്ച് നടക്കും. വിവിധ സംഘടന പ്രതിനിധികള്‍, വ്യാപാരികള്‍, പിടിഎ- എംപിടിഎ ഭാരവാഹികള്‍, അധ്യാപകര്‍, വിദ്യാര്‍ഥികള്‍, രക്ഷിതാക്കള്‍ എന്നിവര്‍ അണിനിരക്കും.

ലഹരിക്കെതിരെ ബോധവല്‍ക്കരണം നടത്തുക, ലഹരിയുടെ ദൂഷ്യവശങ്ങളെക്കുറിച്ച് വിദ്യാര്‍ഥികള്‍ക്കിടയില്‍ അവബോധമുണ്ടാക്കുക, ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുക, ലഹരി മാഫിയക്കെതിരെ ജാഗ്രത പുലര്‍ത്താന്‍ സമൂഹത്തെ പ്രാപ്തരാക്കുക തുടങ്ങിയവയാണ് ലക്ഷ്യം. വാര്‍ത്താസമ്മേളനത്തില്‍ ഫാ. റോബിന്‍ പട്രക്കാലായില്‍, ബിനീഷ് കുമാര്‍, മാത്യു വി സി, ബിജു ജേക്കബ്, റോയി ടി ഇമ്മാനുവല്‍, അരുണ്‍ ദേവസ്യ , തോമസ് പോൾഎന്നിവര്‍ പങ്കെടുത്തു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow