കാഞ്ചിയാർ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ ലോക ജനസംഖ്യ ദിനാചരണം ആചരിച്ചു.

Jul 14, 2026 - 09:30
 0
കാഞ്ചിയാർ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ ലോക ജനസംഖ്യ ദിനാചരണം ആചരിച്ചു.
This is the title of the web page

കാഞ്ചിയാർ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ ലോക ജനസംഖ്യ ദിനാചരണം ആചരിച്ചു."അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യത്തിനും ക്ഷേമത്തിനും" എന്ന സന്ദേശം ഉയർത്തിപ്പിടിച്ചു സംഘടിപ്പിച്ച പരിപാടി, കുടുംബാസൂത്രണത്തിന്റെ പ്രാധാന്യം,പ്രസവങ്ങൾ തമ്മിൽ മതിയായ ഇടവേള പാലിക്കേണ്ടതിന്റെ ആവശ്യകത, അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യ സംരക്ഷണം,കൗമാരക്കാരുടെ ആരോഗ്യം,കുടുംബക്ഷേമ സേവനങ്ങൾ എന്നിവയെ കുറിച്ച് ബോധവത്കരണം പൊതുജനങ്ങളിൽ എത്തിക്കുക എന്ന ലക്ഷ്യം മുൻനിർത്തിയാണ് പരിപാടി സംഘടിപ്പിച്ചത്.

കാഞ്ചിയാർ കുടുംബാരോഗ്യ കേന്ദ്രത്തിൽ വെച്ച് നടന്ന ജനസംഖ്യ ദിനാചരണത്തിന്റെ ഉത്‌ഘാടനം കാഞ്ചിയാർ ഗ്രാമപഞ്ചയാത് പ്രസിഡന്റ് സെലിൻ തോമസ് നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ്  അനീഷ് മണ്ണൂർ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മെമ്പർ ചന്ദ്രൻ നാഗൻ സംസാരിച്ചു. മെഡിക്കൽ ഓഫീസർ ഡോ: അമൽ ജോ ജനസംഖ്യ ദിനത്തിന്റെ പ്രാധാന്യം വിശദികരിച്ചു, സെന്റ് ജോൺ ഓഫ് ഗോഡ് നഴ്സിംഗ് കോളേജ് വിദ്യാർത്ഥികൾ ജനസംഖ്യ ദിനാചരണത്തിന്റെ പ്രാധാന്യത്തെ കുറിച്ചുള്ള ബോധവത്കരണ സെമിനാർ,സ്കിറ്റ് എന്നിവ അവതരിപ്പിച്ചു.പരിപാടിക്ക് ഹെഡ് നേഴ്സ് സിംസി ബിജു,ധാന്യമോൾ,ജൂ: ഹെൽത്ത് ഇൻസ്‌പെക്ടർമാരായ അനീഷ്.ജോസഫ്,നിഖിത.പി.സുനിൽ, അർജ്ജുൻ എസ് എന്നിവർ നേതൃത്വം നൽകി.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow