കട്ടപ്പന ലയൺസ് ക്ലബിന്റെ 2026-27 പ്രവർത്തന വർഷത്തേക്കുള്ള പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും സത്യപ്രതിജ്ഞാ ചടങ്ങും നടന്നു. ക്ലബിന്റെ പുതിയ പ്രസിഡന്റായി സന്തോഷ് സി.എസ്., സെക്രട്ടറിയായി ഷാജി ജോസഫ്, ട്രഷററായി ജിജി സെബാസ്റ്റ്യൻ എന്നിവർ ചുമതലയേറ്റു
കഴിഞ്ഞ പ്രവർത്തന വർഷത്തിൽ നാല് നിർധന കുടുംബങ്ങൾക്ക് വീടുകൾ നിർമിച്ച് നൽകുക, ഡയാലിസിസ് രോഗികൾക്കുള്ള സാമ്പത്തിക സഹായം വിതരണം ചെയ്യുക, ചികിത്സാ സഹായങ്ങൾ, വിദ്യാഭ്യാസ പിന്തുണ, ദുരിതാശ്വാസ പ്രവർത്തനങ്ങൾ എന്നിവ ഉൾപ്പെടെ ഏകദേശം 45 ലക്ഷം രൂപയുടെ വിവിധ സേവന പ്രവർത്തനങ്ങളാണ് ക്ലബ് നടപ്പാക്കിയത്. സമൂഹത്തിലെ വിവിധ വിഭാഗങ്ങളെ ഉൾക്കൊള്ളുന്ന പദ്ധതികളിലൂടെ ക്ലബ് ശ്രദ്ധേയമായ ഇടപെടലുകളാണ് നടത്തിയത്.
പുതിയ പ്രവർത്തന വർഷത്തിലും ആരോഗ്യ, വിദ്യാഭ്യാസ, പരിസ്ഥിതി, ജീവകാരുണ്യ മേഖലകൾക്ക് പ്രാധാന്യം നൽകി കൂടുതൽ ജനോപകാരപ്രദമായ പദ്ധതികൾ നടപ്പാക്കാനാണ് ക്ലബ് ലക്ഷ്യമിടുന്നത്. ലയൺസ് ക്ലബിന്റെ പ്രവർത്തന വർഷത്തിന് ഔപചാരിക തുടക്കം കുറിക്കുന്ന ചടങ്ങിൽ പുതിയ ഭാരവാഹികളുടെ ഇൻസ്റ്റലേഷനും ക്ലബിലേക്ക് പുതുതായി ചേർന്ന അംഗങ്ങളുടെ ഇൻഡക്ഷനും മുൻ ജില്ലാ ഗവർണർ കെ.ബി. ഷൈൻകുമാർ നിർവഹിച്ചു.
ക്ലബിന്റെ മുൻകാല ഭാരവാഹികളും അംഗങ്ങളും വിവിധ സാമൂഹിക, സാംസ്കാരിക മേഖലകളിലെ പ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തു.ക്ലബിന്റെ പുതിയ പ്രസിഡന്റായി സന്തോഷ് സി.എസ്, സെക്രട്ടറിയായി ഷാജി ജോസഫ്, ട്രഷററായി ജിജി സെബാസ്റ്റ്യൻ എന്നിവർ ചുമതലയേറ്റു.
സേവന പ്രവർത്തനങ്ങൾക്ക് മുൻഗണന നൽകുന്ന ക്ലബിന്റെ ഈ വർഷത്തെ ആദ്യ പദ്ധതിയുടെ ഭാഗമായി വള്ളക്കടവ് സ്നേഹസദന് വാട്ടർ പ്യൂരിഫയർ കൈമാറി. ശുദ്ധജല ലഭ്യത ഉറപ്പാക്കാൻ സഹായിക്കുന്ന ഈ പദ്ധതി ക്ലബിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായാണ് നടപ്പാക്കുന്നത്. ഡിസ്ട്രിക്ട് RC,ZC കോഡിനേറ്റർ ജോർജ്ജ് തോമസ് , ഡിസ്ട്രിക്ട് പ്രിൻസിപ്പൽ അഡ്വൈസർ എംഎം ജോസഫ് , റീജണൽ ചെയർമാൻ അമൽ കെ മാത്യു , സെക്രട്ടറി ജോസഫ് ജോണി, ട്രഷറർ മാത്യു കെ ജോൺ,കെ.സി ജോസ്, കെ ശശിധരൻ, പി. വി കുര്യൻ തുടങ്ങിയവർ നേതൃത്വം നൽകി.





