മധ്യവയസ്‌കനെ തട്ടിക്കൊണ്ടുപോയി മാനസികാരോഗ്യ കേന്ദ്രത്തിലാക്കിയ കേസ്; രണ്ടുപേര്‍ കൂടി കട്ടപ്പന പോലീസിന്റെ പിടിയില്‍

Jul 11, 2026 - 17:44
 0
മധ്യവയസ്‌കനെ തട്ടിക്കൊണ്ടുപോയി മാനസികാരോഗ്യ കേന്ദ്രത്തിലാക്കിയ കേസ്; രണ്ടുപേര്‍ കൂടി കട്ടപ്പന പോലീസിന്റെ പിടിയില്‍
This is the title of the web page

മകന്റെ നേതൃത്വത്തിലുള്ള സംഘം മധ്യവയസ്‌കനെ തട്ടിക്കൊണ്ടുപോയി മാനസികാരോഗ്യ കേന്ദ്രത്തിലാക്കിയ കേസില്‍ രണ്ടുപേര്‍ കൂടി കട്ടപ്പന പോലീസിന്റെ പിടിയില്‍. പാലക്കാട് മണ്ണാര്‍കാട് പാലവീട്ടില്‍ സുരേഷ് (25), മണ്ണാര്‍കാട് ഡിസൂസ വീട്ടില്‍ സെബാസ്റ്റ്യന്‍ (30) എന്നിവരാണ് പിടിയിലായത്. പടമുഖം കൊച്ചുപറമ്പില്‍ മോഹന്‍ദാസിനെ തട്ടിക്കൊണ്ടുപോയ കേസില്‍ മകന്‍ ദീപു, സുഹൃത്ത് മുഹമ്മദ് ഫാസില്‍ എന്നിവര്‍ നേരത്തെ പിടിയിലായിരുന്നു. ഈ കേസില്‍ ഉള്‍പ്പെട്ട ഒരാള്‍ കൂടി പിടിയിലാകാനുണ്ട്. 

സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് മോഹന്‍ദാസും മകനുമായി കേസ് നിലവിലുണ്ട്. മോഹന്‍ദാസ് സഹോദരിക്കൊപ്പമാണ് താമസിച്ചിരുന്നത്. ഇതിനിടെയാണ് ജൂണ്‍ 12ന് ദീപുവും സുഹൃത്തുക്കളും ചേര്‍ന്ന് മോഹന്‍ദാസിനെ തട്ടിക്കൊണ്ടുപോയി പാലക്കാടുള്ള മാനസികാരോഗ്യ കേന്ദ്രത്തിലാക്കിയത്. മോഹന്‍ദാസിന്റെ സഹോദരിയുടെ പരാതിയെ തുടര്‍ന്ന് പാലക്കാട് നിന്ന് ഇദ്ദേഹത്തെ കണ്ടെത്തിയതോടെയാണ് വിവരം പുറത്തറിഞ്ഞത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി. കട്ടപ്പന ഡി.വൈ.എസ്.പി വി.റ്റി ഷാജന്റെ നിര്‍ദേശപ്രകാരം എസ്.എച്ച്.ഓ ഷാജു എ.എന്‍, എസ്.ഐമാരായ എബി ജോര്‍ജ്, ബേബി ബിജു, എസ്.സി.പി.ഓ ജോസഫ് വി.എം, പ്രശാന്ത് മാത്യു, ഫൈസല്‍ മോന്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow