വാഴത്തോപ്പില്‍ ഓട്ടോറിക്ഷകള്‍ തമ്മില്‍ കൂട്ടിയിടിച്ചു; നാല് പേര്‍ക്ക് പരിക്ക്

Jul 10, 2026 - 17:17
 0
വാഴത്തോപ്പില്‍ ഓട്ടോറിക്ഷകള്‍ തമ്മില്‍ കൂട്ടിയിടിച്ചു; നാല് പേര്‍ക്ക് പരിക്ക്
This is the title of the web page

വാഴത്തോപ്പില്‍ ഓട്ടോറിക്ഷകള്‍ തമ്മില്‍ കൂട്ടിയിടിച്ച് നാല് പേര്‍ക്ക് പരിക്ക്. പരിക്കേറ്റവരെ ഇടുക്കി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല. മണിയാറന്‍കുടി ഭാഗത്തുനിന്നുള്ള അനധികൃത സമാന്തര സര്‍വീസുകളുടെ മത്സരയോട്ടമാണ് അപകടത്തിന് കാരണമെന്ന് മറ്റ് ഓട്ടോറിക്ഷാ തൊഴിലാളികള്‍ ആരോപിച്ചു. ഒരു ഓട്ടോറിക്ഷയില്‍ ഏഴും, എട്ടും ആളുകളെ കുത്തിനിറച്ച് നടത്തുന്ന അനധികൃത സര്‍വീസുകള്‍ക്കെതിരെ പലതവണ പരാതികള്‍ നല്‍കിയിട്ടും പോലീസും മോട്ടോര്‍ വാഹന വകുപ്പും ഫലപ്രദമായ നടപടി സ്വീകരിച്ചിട്ടില്ലെന്നാണ് ആരോപണം.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow