അയ്യപ്പ സംഗമം ഇനി ഉണ്ടാകില്ല; ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ ജയകുമാര്‍
അയ്യപ്പന് പ്രത്യേക പബ്ലിസിറ്റിയുടെ ആവശ്യമില്ലെന്നും അയ്യപ്പ സംഗമം ഇനി ഉണ്ടാകില്ലെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ ജയകുമാര്‍. ശബരിമല തീര്‍ത്ഥാടനം കൂടുതല്‍ സുതാര്യവും കാര്യക്ഷമവുമാക്കാന്‍ വിപുലമായ പരിഷ്‌കാരങ്ങളും അദ്ദേഹം പ്രഖ്യാപിച്ചു. ഈ വര്‍ഷം മുതല്‍ ശബരിമലയില്‍ പൂര്‍ണ്ണമായും ഡിജിറ്റലൈസേഷന്‍ നടപ്പാക്കുമെന്നും ദേവസ്വം പ്രസിഡന്റ് വ്യക്തമാക്കി.



