വണ്ടിപ്പെരിയാർ വാളാർടിഎസ്റ്റേറ്റ് ലയത്തിന് സമീപം കഞ്ചാവ് ചെടി കണ്ടെത്തി ; ലയത്തിന് സമീപം വ്യത്യസ്തമായ ചെടി നില്‍ക്കുന്നത് കണ്ട മുൻ പഞ്ചായത്ത് മെമ്പർ കെ മാരിയപ്പൻ ചെടിയുടെ ഫോട്ടോ ഗൂഗിളില്‍ പരിശോധിച്ചപ്പോഴാണ് കഞ്ചാവെന്ന് ബോദ്ധ്യപ്പെട്ടത്.
വണ്ടിപ്പെരിയാർ വാളാടിയിലെ ഹാരിസൺ മലയാളം വക എസ്റ്റേറ്റ് ലയത്തിന് സമീപത്തായാണ് കഞ്ചാവ് ചെടികണ്ടെത്തിയത്.ലയത്തിന് സമീപം വ്യത്യസ്തമായ ചെടി നില്‍ക്കുന്നത് കണ്ട മുൻ പഞ്ചായത്ത്‌മെമ്പർ കെ മാരിയപ്പൻ ചെടിയുടെ ഫോട്ടോ ഗൂഗിളില്‍ പരിശോധിച്ചപ്പോഴാണ് കഞ്ചാവെന്ന് ബോദ്ധ്യപ്പെട്ടത്.
ഗൂഗിളിൽ പരിശോധിച്ചതോടെ കഞ്ചാവ് ചെടിയാണ് എന്ന് തിരിച്ചറിഞ്ഞതോടെവണ്ടിപ്പെരിയാർ സർക്കിള്‍ ഇൻസ്‌പെക്ടർ ഉള്‍പ്പെടെയുള്ള പൊലീസ് ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയായിരുന്നു.സബ്‌ഇൻസ്പെക്ടർ ശ്രീലാലിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി പരിശോധിച്ച് കഞ്ചാവ്ചെടി പിഴുതെടുത്തു. 70 സെന്റീമീറ്റർ ഉയരമുള്ള കഞ്ചാവ് ചെടിയാണ് വളർന്ന് നിന്നത്. ഇവിടെ ഇനിയുംമറ്റ് കഞ്ചാവ് ചെടികള്‍ ഉണ്ടോ എന്ന് പരിശോധിക്കുകയും ചെയ്തു.





