വാഗമണ്‍ കോട്ടമലയില്‍ സഫാരി ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞു; നാല് പേര്‍ക്ക് പരിക്ക്

Jul 9, 2026 - 18:26
 0
വാഗമണ്‍ കോട്ടമലയില്‍ സഫാരി ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞു; നാല് പേര്‍ക്ക് പരിക്ക്
This is the title of the web page

വാഗമണ്‍ കോട്ടമലയില്‍ സഫാരി ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് നാല് പേര്‍ക്ക് പരിക്ക്. തമിഴ്നാട് കോയമ്പത്തൂര്‍ സ്വദേശികളായ വിനോദ സഞ്ചാരികളും ഡ്രൈവറുമാണ് അപകടത്തില്‍പ്പെട്ടത്. കൂവലേറ്റത്ത് നിന്ന് കോട്ടമലയിലേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്. ജീപ്പ് ഓടിക്കുന്നതിനിടെ ഡ്രൈവര്‍ക്ക് ശാരീരിക അസ്വസ്ഥത അനുഭവപ്പെടുകയും ബോധരഹിതനായി സ്റ്റിയറിംഗിലേക്ക് വീഴുകയുമായിരുന്നുവെന്ന് ഒപ്പമുണ്ടായിരുന്നവര്‍ പറഞ്ഞു. 

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

ഇതോടെ നിയന്ത്രണം വിട്ട ജീപ്പ് അറുപതടി താഴ്ചയുള്ള കൊക്കയിലേക്ക് മറിയുകയായിരുന്നു. ജീപ്പ് ഡ്രൈവര്‍ രാജേഷിനെ ഗുരുതരമായ പരിക്കുകളോടെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. വാഹനത്തിലുണ്ടായിരുന്ന കോയമ്പത്തൂര്‍ സ്വദേശികളായ ഗോപിനാഥ്, നിശാന്ത്, സെന്തില്‍ എന്നിവരെ പാലായിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. വാഗമണ്ണിലെ റിസോര്‍ട്ടില്‍ താമസിച്ചിരുന്ന സംഘം കോട്ടമലയിലേക്ക് ട്രക്കിങ്ങിനായി പോയപ്പോഴാണ് അപകടം.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 1
Slide 2

What's Your Reaction?

like

dislike

love

funny

angry

sad

wow