ഡാറ്റാ കളക്ഷൻ - ഇൻറേൺഷിപ്പ് പദ്ധതി: വിദ്യാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു

Jul 7, 2026 - 17:49
 0
ഡാറ്റാ കളക്ഷൻ - ഇൻറേൺഷിപ്പ് പദ്ധതി: വിദ്യാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു
This is the title of the web page

തൊടുപുഴ: ഇടുക്കി പാർലമെൻറ് മണ്ഡലത്തിലെ വിവിധ സാമൂഹിക-സാമ്പത്തിക വിഷയങ്ങളെക്കുറിച്ചുള്ള ശാസ്ത്രീയമായ വിവരശേഖരണത്തിനും പഠനങ്ങൾക്കുമായി, ഇടുക്കി എം.പി അഡ്വ. ഡീൻ കുര്യാക്കോസിൻറെ തൊടുപുഴയിലുള്ള ഓഫീസിൽ രണ്ട്/മൂന്ന് മാസത്തെ ഇൻറേൺഷിപ്പ് ചെയ്യുന്നതിന് യോഗ്യരായ വിദ്യാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

സാമൂഹിക പ്രതിബദ്ധതയുള്ള വികസന പദ്ധതികൾക്കും ജനക്ഷേമ പ്രവർത്തനങ്ങൾക്കും ആവശ്യമായ കൃത്യമായ വിവരങ്ങൾ ക്രോഡീകരിക്കുന്നതിനാണ് ഈ ഡാറ്റാ കളക്ഷൻ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. എൽ.എൽ.ബി (LLB) /എം.എസ്.ഡബ്ല്യു (MSW) അല്ലെങ്കിൽ മറ്റ് വിഷയങ്ങളിൽ ബിരുദാനന്തര ബിരുദം (Post Graduation) പഠിക്കുന്ന വിദ്യാർത്ഥികൾക്കാണ് ഇൻറേൺഷിപ്പിൽ മുൻഗണന നൽകുന്നത്. കംപ്യൂട്ടർ പരിജ്ഞാനം, ഡാറ്റാ എൻട്രി പരിജ്ഞാനം എന്നിവ അഭികാമ്യം.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

മണ്ഡലത്തിലെ വിവിധ ഗ്രാമീണ-മേഖലകളിലെ പ്രാദേശിക ആവശ്യങ്ങളെക്കുറിച്ചുള്ള വിവരശേഖരണം, പൊതുജനങ്ങളുടെ പ്രശ്നങ്ങൾ, വികസന ആവശ്യങ്ങൾ എന്നിവയെക്കുറിച്ചുള്ള ഡാറ്റാ എൻട്രി, അപഗ്രഥനം, റിപ്പോർട്ട് തയ്യാറാക്കൽ. പാർലമെൻററി സമ്പ്രദായങ്ങളെയും ജനസമ്പർക്ക പരിപാടികളെയും അടുത്തറിയാനുള്ള അവസരം മുതലായ കാര്യങ്ങളാണ് ഇൻറേൺഷിപ്പിലൂടെ ലക്ഷ്യമിടുന്നത്.

Slide 1
Slide 2
Slide 1
Slide 2

സാമൂഹിക ഗവേഷണത്തിലും ഫീൽഡ് വർക്കുകളിലും താല്പര്യമുള്ള, ആശയവിനിമയ ശേഷിയും കമ്പ്യൂട്ടർ പരിജ്ഞാനവുമുള്ള മിടുക്കരായ വിദ്യാർത്ഥികൾക്ക് ഈ അവസരം വിനിയോഗിക്കാവുന്നതാണ്. വിജയകരമായി രണ്ട്/മൂന്ന് മാസത്തെ പ്രാക്ടിക്കൽ ട്രെയിനിംഗും വിവരശേഖരണവും പൂർത്തിയാക്കുന്ന വിദ്യാർത്ഥികൾക്ക് ഇൻറേൺഷിപ്പ് സർട്ടിഫിക്കറ്റ് നൽകുന്നതാണ്.

താല്പര്യമുള്ള വിദ്യാർത്ഥികൾ തങ്ങളുടെ വിശദമായ ബയോഡാറ്റ (Resume) deankuriakosemp@gmail.com എന്ന ഇമെയിൽ വിലാസത്തിലേക്ക് അയക്കേണ്ടതാണ്. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി: 15.07.2026

What's Your Reaction?

like

dislike

love

funny

angry

sad

wow