ലോക ജന്തുജന്യ രോഗ ദിനാചരണത്തിന്റെ ഭാഗമായി ആരോഗ്യ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു

Jul 6, 2026 - 19:25
 0
ലോക ജന്തുജന്യ രോഗ ദിനാചരണത്തിന്റെ ഭാഗമായി ആരോഗ്യ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു
This is the title of the web page

ഏലപ്പാറ: ലോക ജന്തുജന്യ രോഗ ദിനാചരണത്തോടനുബന്ധിച്ച് കുടുംബാരോഗ്യ കേന്ദ്രം (FHC) ഏലപ്പാറയുടെ നേതൃത്വത്തിൽ ഏലപ്പാറ ഹയർ സെക്കൻഡറി സ്കൂളിൽ പ്രവേശനോത്സവത്തിന്റെ ഭാഗമായി ആരോഗ്യ ബോധവൽക്കരണ ക്ലാസും ജന്തുജന്യ രോഗ പ്രതിരോധ പ്രതിജ്ഞയും സംഘടിപ്പിച്ചു.

ജന്തുജന്യ രോഗങ്ങളും അവയുടെ പ്രതിരോധ മാർഗങ്ങളും, ഏകാരോഗ്യം (One Health) എന്ന ആശയത്തിന്റെ പ്രാധാന്യവും വിദ്യാർഥികൾക്ക് വിശദീകരിച്ചു. എലിപ്പനി, പേവിഷബാധ, പക്ഷിപ്പനി തുടങ്ങിയ ജന്തുജന്യ രോഗങ്ങളെ പ്രതിരോധിക്കുന്നതിനുള്ള മുൻകരുതലുകൾ, ഡെങ്കിപ്പനി ഉൾപ്പെടെയുള്ള പകർച്ചവ്യാധി പ്രതിരോധം, കൊതുക് ഉറവിട നശീകരണം, വ്യക്തിശുചിത്വം, സുരക്ഷിത കുടിവെള്ള ഉപയോഗം, കൈകഴുകൽ ശീലം, പരിസര ശുചിത്വം എന്നിവയെക്കുറിച്ചും ബോധവൽക്കരണം നടത്തി. രോഗപ്രതിരോധത്തിൽ പൊതുജനങ്ങളുടെ പങ്കാളിത്തവും ആരോഗ്യകരമായ ജീവിതശൈലിയുടെ ആവശ്യകതയും പരിപാടിയിൽ ഊന്നിപ്പറഞ്ഞു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

ഹെൽത്ത് ഇൻസ്പെക്ടർ സന്തോഷ് ശർമ്മ, പബ്ലിക് ഹെൽത്ത് നഴ്‌സ് അൽഫോൻസ എൽ. എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ശ്യാംകുമാർ, ഷഹീർ എ. എസ്., ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്‌സ് സൈജ, എം.എൽ.എസ്.പി ഷെറിൻ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow