ഉപ്പുതറ ചപ്പാത്ത് ആലടിക്ക് സമീപം കാർ അപകടത്തിൽ പെട്ടു. കൂട്ടാറ്റിൽ നിന്നും കൊല്ലത്തിന് പോയ കുടുംബമാണ് അപകടത്തിൽ പെട്ടത്.

Jul 6, 2026 - 18:42
 0
ഉപ്പുതറ ചപ്പാത്ത് ആലടിക്ക് സമീപം കാർ അപകടത്തിൽ പെട്ടു. കൂട്ടാറ്റിൽ നിന്നും കൊല്ലത്തിന് പോയ കുടുംബമാണ് അപകടത്തിൽ പെട്ടത്.
This is the title of the web page

ഉപ്പുതറ ചപ്പാത്ത് ആലടിക്ക് സമീപം കാർ അപകടത്തിൽ പെട്ടു. കൂട്ടാറ്റിൽ നിന്നും കൊല്ലത്തിന് പോയ കുടുംബമാണ് അപകടത്തിൽ പെട്ടത്. ആർക്കും പരിക്കുകളില്ല. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകട കാരണം.

ഇന്ന് ഉച്ച കഴിഞ്ഞ് 3.45 ഓടെയാണ് അപകടം ഉണ്ടായത്. കൂട്ടാറ്റിൽ നിന്നും കൊല്ലത്ത് മരണാനന്തര ചടങ്ങുകൾക്ക് പോയ കുടുംബമാണ് അപകടത്തിൽ പെട്ടത് . കൂട്ടാർ സ്വദേശി രാജേഷ് ആണ് വാഹനം ഓടിച്ചത്. രാജേഷിനെ കൂടാതെ ഭാര്യയും 3 മക്കളുമുണ്ടായിരുന്നു. പരപ്പിനും ആലടിക്കുമിടയിൽ കൊടും വളവ് തിരിഞ്ഞ ശേഷം തുടർന്ന് വരുന്ന വളവിലുള്ള കലുങ്കിന് ഭാഗത്തേക്കാണ് കാറ് മറിഞ്ഞത്. രാജേഷ് ഉറങ്ങിപ്പോയതാണ് അപകട കാരണം . വാഹനത്തിൻ്റ മുൻ ഭാഗം തകർന്നു. വാഹനത്തിൻ്റെ ഇന്ധന പൈപ്പുകൾ പൊട്ടി. ഉടൻ തന്നെ ബാറ്ററിയുടെ ബന്ധം വിഛേദിക്കാനായതിനാൽ വലിയ അപകടം ഒഴിവായി.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow