പീരുമേട് താലൂക്ക് ആശുപത്രിയില്‍ സെക്യൂരിറ്റി ജീവനക്കാരനെ ആക്രമിച്ച കേസ്; രണ്ട് പേര്‍ അറസ്റ്റില്‍
പീരുമേട് താലൂക്ക് ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരനെ ആക്രമിക്കുകയും ആശുപത്രിയുടെ കാഷ്വാലിറ്റി വിഭാഗത്തിന്റെ പ്രവര്‍ത്തനം തടസപ്പെടുത്തുകയും ചെയ്ത കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍. പീരുമേട് മേലഴുത എസ്റ്റേറ്റ് സ്വദേശി വിമല്‍ (27), മത്തായിക്കൊക്ക പുതുവല്‍ സ്വദേശി ജോണ്‍സണ്‍ (39) എന്നിവരെയാണ് പീരുമേട് പോലീസ് അറസ്റ്റ് ചെയ്തത്. 2026 ജൂണ്‍ 28നായിയിരുന്നു കേസിനാസ്പദമായ സംഭവം.
പീരുമേട് താലൂക്ക് ആശുപത്രിയിലെ കാഷ്വാലിറ്റിക്ക് സമീപം സെക്യൂരിറ്റി ഡ്യൂട്ടിയിലായിരുന്ന ജീവനക്കാരന്‍ രോഗിയുടെ കൂടെയെത്തിയ ചിലര്‍ തമ്മില്‍ അടിപിടിയും ബഹളവും നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് സ്ഥിതിഗതികള്‍ ശാന്തമാക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പ്രതികള്‍ സെക്യൂരിറ്റി ജീവനക്കാരനെ അസഭ്യം പറയുകയും ശാരീരികമായി ആക്രമിക്കുകയും ചെയ്തത്. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.



