കൊച്ചി–ധനുഷ്കോടി ദേശീയപാതയിൽ മൂന്നാറിൽ നിർമാണത്തിനിടെ വൻ വിള്ളൽ
കൊച്ചി–ധനുഷ്കോടി ദേശീയപാതയിൽ നിർമാണത്തിനിടെ വൻ വിള്ളൽ.പഴയ മൂന്നാർ സി.എസ്.ഐ പള്ളിക്ക് സമീപം രൂപപ്പെട്ട വിള്ളൽ പ്രദേശത്ത് ഗുരുതര അപകടഭീഷണി ഉയർത്തുന്നു. പള്ളിയിലെ വൈദികൻ താമസിക്കുന്ന വിടും അപകടഭീഷണിയിലാണ്.ദേവികുളം സബ് കളക്ടർ സ്ഥലത്തെത്തി പരിശോധന നടത്തി.
അപകടസാധ്യത സംബന്ധിച്ച റിപ്പോർട്ട് ജില്ലാ ഭരണകൂടത്തിന് സമർപ്പിക്കും. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ദേശീയപാതയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്താൻ സാധ്യതയുണ്ടെന്നാണ് വിവരം. സ്ഥലത്ത് ജാഗ്രത തുടരുകയാണ്.



