അടിമാലിക്ക് സമീപം കാര്‍ താഴ്ച്ചയിലേക്ക് മറിഞ്ഞ് അപകടം; ഒരാള്‍ക്ക് പരിക്ക്
അടിമാലിക്ക് സമീപം കത്തിപ്പാറ ഒഴുകാസിറ്റിയില്‍ കാര്‍ നിയന്ത്രണം വിട്ട് താഴ്ച്ചയിലേക്ക് മറിഞ്ഞു. അപകടത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു. കാര്‍ നിയന്ത്രണം നഷ്ടപ്പെട്ട് റോഡിന് താഴെയുള്ള കെഎസ്ഇബിയുടെ പഴയ ക്വാര്‍ട്ടേഴ്‌സിന് മുകളിലേക്ക് മറിയുകയായിരുന്നു. തുടര്‍ന്ന് അടിമാലിയില്‍ നിന്നും ഫയര്‍ ഫോഴ്‌സ് സംഘം എത്തിയാണ് കാര്‍ യാത്രികനെ രക്ഷപെടുത്തിയത്. തുടര്‍ന്ന് പരിക്കേറ്റ ഷിമോജിനെ അടിമാലി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.



