ഇടുക്കിയില്‍ നിരോധിത രാസലഹരിയും ഹൈബ്രിഡ് കഞ്ചാവും വില്‍ക്കാന്‍ ശ്രമം; രണ്ട് യുവാക്കള്‍ പിടിയില്‍

Jul 3, 2026 - 17:55
 0
ഇടുക്കിയില്‍  നിരോധിത രാസലഹരിയും ഹൈബ്രിഡ് കഞ്ചാവും വില്‍ക്കാന്‍ ശ്രമം; രണ്ട് യുവാക്കള്‍ പിടിയില്‍
This is the title of the web page

നിരോധിത രാസലഹരിയും ഹൈബ്രിഡ് കഞ്ചാവും വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ രണ്ട് യുവാക്കള്‍ തൊടുപുഴ പൊലീസിന്റെ പിടിയില്‍. കണ്ണൂര്‍ മട്ടന്നൂര്‍ സ്വദേശി അജിനാസ് കെ.പി (19), കൊല്ലം കിളികൊല്ലൂര്‍ സ്വദേശി സജിത്ത് (23) എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്നും വില്‍പ്പനയ്ക്കായി സൂക്ഷിച്ചിരുന്ന 5 എല്‍.എസ്.ഡി സ്റ്റാമ്പുകളും 1.93 ഗ്രാം ഹൈബ്രിഡ് കഞ്ചാവും പൊലീസ് പിടിച്ചെടുത്തു. മണക്കാട് നിന്നുമാണ് പ്രതികളെ പിടികൂടിയത്. 

പ്രദേശത്ത് ലഹരി വില്‍പ്പന നടക്കുന്നതായ വിവരത്തെ തുടര്‍ന്ന് പൊലീസ് നിരീക്ഷണം ശക്തമാക്കിയിരുന്നു. ഇതിനിടയിലാണ് ഇരുവരും കുടുങ്ങിയത്. അജിനാസ് എറണാകുളം പാലാരിവട്ടത്ത് കമ്പ്യൂട്ടര്‍ കോഴ്‌സ് പഠിക്കുകയാണ്. സജിത്ത് കോഫി ഷോപ്പ് ജീവനക്കാരനും. ഇതിനിടയിലാണ് ഇരുവരും പരിചയത്തിലായത്. സംഭവത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുള്ളതായാണ് പൊലീസ് നല്‍കുന്ന സൂചന. അതിനാല്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്ന് തൊടുപുഴ എസ്.എച്ച്.ഒ സിജോ വര്‍ഗീസ് പറഞ്ഞു. പ്രതികളെ കോടതിയില്‍ ഹാജരാക്കി.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow