ഒളിവില്‍ കഴിഞ്ഞിരുന്ന പിടികിട്ടാപ്പുള്ളി 25 വര്‍ഷത്തിന് ശേഷം പാലക്കാട് ജില്ലയില്‍ നിന്നും പിടിയില്‍

Jul 3, 2026 - 13:35
 0
ഒളിവില്‍ കഴിഞ്ഞിരുന്ന പിടികിട്ടാപ്പുള്ളി 25 വര്‍ഷത്തിന് ശേഷം പാലക്കാട് ജില്ലയില്‍ നിന്നും പിടിയില്‍
This is the title of the web page

2001ല്‍ നെടുങ്കണ്ടം പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതിയായ കൊല്ലം കൊട്ടാരക്കര മാമ്പുഴ സ്വദേശി സരസ്വതി മന്ദിരം സേതുകുമാര്‍ (68) ആണ് പിടിയിലായത്. പ്രതിയെ പാലക്കാട് ഷൊര്‍ണൂരിനടുത്ത് പരുത്തിപ്ര എന്ന സ്ഥലത്തു നിന്ന് ജില്ലാ പോലീസ് മേധാവിയുടെ സ്‌ക്വാഡ് പിടികൂടുകയായിരുന്നു. തുടര്‍ന്ന് നെടുങ്കണ്ടം പോലീസിന് കൈമാറി. 

2000 ഡിസംബറിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. പാമ്പാടുംപാറ സ്വദേശിനിയായ യുവതിയെ ഗള്‍ഫില്‍ കൊണ്ടുപോകാം എന്ന് പറഞ്ഞ് 17,500 രൂപ വാങ്ങുകയും, വീട്ടില്‍ നിന്നും ബോംബെയിലേക്ക് കൊണ്ടുപോകുകയും ഗള്‍ഫിലേക്ക് വിടാതെ അവിടെവച്ച് ബലാത്സംഗം ചെയ്യുകയുമായിരുന്നു. ഇതേ തുടര്‍ന്ന് നെടുങ്കണ്ടം പോലീസ് കേസ് എടുത്ത് ഇയാളെ കോടതിയില്‍ ഹാജരാക്കിയിരുന്നു. പിന്നീട് ജാമ്യത്തില്‍ ഇറങ്ങിയ ശേഷം ഇയാല്‍ ഒളിവില്‍ പോകുകയായിരുന്നു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow