കട്ടപ്പന നഗരസഭാ പരിധിയിൽ അതിഥി തൊഴിലാളികളെ താമസിച്ചിപ്പിരുന്ന കെട്ടിട ഉടമകളുടെ യോഗം നഗരസഭയിൽ സംഘടിപ്പിച്ചു.കട്ടപ്പന നഗരസഭ അധ്യക്ഷൻ ജോയി വെട്ടിക്കുഴി യോഗം ഉദ്ഘാടനം ചെയ്തു
കട്ടപ്പന നഗരസഭയുടെയും ആരോഗ്യ വിഭാഗത്തിന്റെയും നേതൃത്വത്തിലാണ് കട്ടപ്പന നഗരസഭ പരിധിയിൽ അതിഥി തൊഴിലാളികളെ താമസിപ്പിക്കുന്ന ഉടമസ്ഥരുടെ യോഗം വിളിച്ചു ചേർത്തത്. കട്ടപ്പന നഗരസഭ കോൺഫറൻസ് ഹാളിൽ വെച്ചാണ് യോഗം ചേർന്നത്. നഗരസഭാ ചെയർപേഴ്സൺ ജോയ് വെട്ടിക്കുഴി യോഗം ഉദ്ഘാടനം ചെയ്തു.
അതിഥി തൊഴിലാളികളുടെ വിവരശേഖരണത്തിനോടൊപ്പം തന്നെ പകർച്ചവ്യാധി രോഗ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി, മലേറിയ, മന്ത്, ലെപ്രസി തുടങ്ങിയ രോഗങ്ങളെ നിയന്ത്രിക്കുന്നതിനും രോഗപ്രതിരോധ പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തുന്നതിനും അതിഥി തൊഴിലാളികളെ കൂടി ഉൾപ്പെടുത്തിയുള്ള പ്രവർത്തനങ്ങൾ ആവശ്യമാണ്.ഇക്കാര്യങ്ങളെല്ലാം മുൻനിർത്തിയാണ് യോഗം ചേർന്നത്.
തുടർന്ന് ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ അതിഥി തൊഴിലാളികൾക്ക് വേണ്ടി മെഡിക്കൽ ക്യാമ്പും നഗരസഭയുടെ നേതൃത്വത്തിൽ നടത്തുന്നുണ്ട്. യോഗത്തിൽ നഗരസഭ വൈസ് ചെയർപേഴ്സൺ ലീലാമ്മ ബേബി അധ്യക്ഷയായിരുന്നു.മറ്റ് നഗരസഭ കൗൺസിലർമാർ ജീവനക്കാർ ആരോഗ്യ വിഭാഗം അധികൃതർ എന്നിവർ പങ്കെടുത്തു.



