കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഇടുക്കി ജില്ലാ ദ്വൈവാർഷിക പൊതുയോഗവും പുതിയ ജില്ലാ ഭരണസമിതി തെരഞ്ഞെടുപ്പും നടന്നു.

Jul 2, 2026 - 16:25
 0
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഇടുക്കി ജില്ലാ ദ്വൈവാർഷിക പൊതുയോഗവും പുതിയ ജില്ലാ ഭരണസമിതി തെരഞ്ഞെടുപ്പും നടന്നു.
This is the title of the web page

ജില്ലയിലെ വ്യാപാരി സമൂഹത്തെ ഒന്നിപ്പിക്കുകയും സംഘടനയുടെ അടുത്ത രണ്ട് വർഷത്തെ പ്രവർത്തന ദിശ നിർണയിക്കുകയും ചെയ്യുന്ന പ്രധാന സമ്മേളനമായാണ് പൊതുയോഗവും തെരഞ്ഞെടുപ്പും സംഘടിപ്പിച്ചത്. കട്ടപ്പന വള്ളക്കടവ് സിബീസ് ഗാർഡനിൽ നടന്ന പൊതുയോഗത്തിൽ ജില്ലാ ജനറൽ സെക്രട്ടറി നജീബ് ഇല്ലത്തുപറമ്പിൽ 2024-26 പ്രവർത്തന കാലയളവിലെ റിപ്പോർട്ടും വരവ്-ചെലവ് കണക്കും അവതരിപ്പിച്ചു .

വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാനതലത്തിൽ നടപ്പാക്കുന്ന ഓപ്പറേഷൻ തൂഫാൻ ക്യാമ്പയിന്റെ ഭാഗമായുള്ള ബോധവത്കരണ പരിപാടിയും കാരുണ്യം കുടുംബ സുരക്ഷാനിധി വിതരണവും ഇടുക്കി ജില്ലാ പോലീസ് മേധാവി ഡോ. എ. നസീം IPS ഉത്ഘാടനം ചെയ്തു. 

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

ജില്ലാ പ്രസിഡന്റ് സണ്ണി പൈമ്പിള്ളിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന പ്രസിഡന്റ് രാജു അപ്സര പൊതുയോഗം ഉദ്ഘാടനം ചെയ്തു.  തുടർന്ന് നിലവിലെ കൗൺസിൽ അംഗങ്ങളുടെ യോഗവും പുതിയ ജില്ലാ ഭരണസമിതി തെരഞ്ഞെടുപ്പും നടന്നു. 

സംസ്ഥാന ജനറൽ സെക്രട്ടറി ദേവസ്യ മേച്ചേരി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ട്രഷറർ ആർ. രമേശ്, വർക്കിങ് പ്രസിഡന്റ് കെ.ആർ. വിനോദ് എന്നിവർ സംഘടനയുടെ പ്രവർത്തനങ്ങളും ഭാവി പദ്ധതികളും വിശദീകരിച്ച് സംസാരിച്ചു.ജില്ലാ ഭരണസമിതി തെരഞ്ഞെടുപ്പിന് സംസ്ഥാന വൈസ് പ്രസിഡന്റ് അഹമ്മദ് ഷെരീഫ് വരണാധികാരിയായിരുന്നു. ഇടുക്കി ജില്ലയിലെ 145 യൂണിറ്റുകളിൽ നിന്നായി തിരഞ്ഞെടുക്കപ്പെട്ട കൗൺസിൽ അംഗങ്ങൾ വോട്ടെടുപ്പിൽ പങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow